headerlogo
views

ഭക്ഷ്യവിഷബാധ മൂലമുള്ള മരണത്തിന് പിന്നാലെ സഞ്ചരിക്കേണ്ടതല്ല നിയമ സംവിധാനം

മരണം നടക്കുമ്പോൾ മാത്രം പരിശോധനയെന്ന രീതി മാറണം

 ഭക്ഷ്യവിഷബാധ മൂലമുള്ള മരണത്തിന് പിന്നാലെ സഞ്ചരിക്കേണ്ടതല്ല നിയമ സംവിധാനം
avatar image

O.M. Krishna Kumar

10 Jan 2023 06:54 AM

ഭക്ഷ്യവിഷബാധ സംസ്ഥാനത്ത് തുടർക്കഥയാകുമ്പോഴും നിയമം കർശനമായി നടപ്പിലാക്കു ന്നതിലുള്ള അലംഭാവം മരണ പട്ടികയുടെ നീളം നാൾക്കുനാൾ വർദ്ധിപ്പിച്ചു കൊണ്ടിരിക്കുന്നത് ഗൗരവത്തിൽ കാണേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.മരണം നടക്കുമ്പോൾ മാത്രം പരിശോധന എന്ന പതിവു രീതി ഇനിയെങ്കിലും അവസാനിപ്പിക്കണം. അങ്ങനെയുള്ള സന്ദർഭത്തിൽ മാത്രം പത്രപരസ്യത്തിലൂടെ നടത്തുന്ന മിന്നൽ പരിശോധന യൊന്നും ഫലപ്രദമല്ലെന്നാണ് രണ്ടാമത്തെ മരണം കാസർക്കോട്ട് റിപ്പോർട്ട് ചെയ്തതിൽ നിന്നും ബോധ്യപ്പെടുന്നത്. എന്തു കൊണ്ടാണ് ഷവർമ്മയും കുഴി മന്തിയുമൊക്കെ വില്ലനായി മനുഷ്യജീവന് ഭീഷണിയാകുന്നത്. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജോലിയെന്താണ് .ഓരോ ജില്ലയിലും ഓരോ മരണം നടക്കണമെന്ന പരുവത്തിലാണ് വർത്തമാനകാല സംഭവങ്ങൾ ബോധ്യപ്പെടുത്തി വരുന്നത്.

       ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരുടെ ജോലിയുടെ സ്വഭാവമെന്താണ്‌. ഭക്ഷ്യ വിഷബാധയേറ്റ് മരണം നടക്കുമ്പോൾ മാത്രം ഉണർന്നു പ്രവർത്തിക്കേണ്ടവരാണോ ഈ വകുപ്പിലെ ജീവനക്കാർ. ദിവസവും പരിശോധന നടത്തുവാനുള്ള തടസ്സങ്ങൾ എന്തെല്ലാം. ജീവനക്കാർ, വാഹനങ്ങൾ ക്ഷാമം ഒന്നും തന്നെ ഈ സംഭവങ്ങൾ ക്കിടയിലും റിപ്പോർട്ട് ചെയ്തിട്ടില്ല.

        വകുപ്പ് മേധാവികൾ ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ താഴെ തട്ടിൽ കാര്യക്ഷമത പ്രാവർത്തിക മാകുകയുള്ളൂ. ഈ കാര്യത്തിൽ ഒരു തരത്തിലുള്ള സ്വാധീനങ്ങൾക്കും വഴങ്ങിക്കൂട. ജീവൻ കൊണ്ടുള്ള കളിയാണ്,ടി.വി.അനുപമ ഐ, എ.എസ്.ഭക്ഷ്യ സുരക്ഷാ കമ്മീഷണർ ആയിരുന്നപ്പോൾ കേരളം അതു കണ്ടതാണ്‌.ഒരു മരണം പോലും റിപ്പോർട്ടു ചെയ്യാതെ തന്നെ റെയിഡും ഫൈനും നിർബാധം തുടർന്നപ്പോൾ കേരളം അതു ചർച്ച ചെയ്തു. മോശമായ നിലയിൽ മുമ്പോട്ടു പോകുവാൻ ആരും ധൈര്യപ്പെട്ടില്ല. പിടിക്കപ്പെട്ടാൽ രക്ഷപ്പെടില്ലെന്ന ബോധ്യം എല്ലാവരേയും സ്വാധീനിച്ചു. 

        വകുപ്പ് മേധാവികൾ ശീതീകരണ മുറി വിടാതെ ഇരുന്നാൽ ദുരന്തങ്ങൾ ഇനിയും ആവർത്തിക്കും. ഷവർമ്മയിലും കുഴിമന്തിയിലും ആകൃഷ്ടരായി ഭക്ഷിക്കാനെത്തുന്നവർക്ക് രോഗാണുക്കളുടെ സാന്നിധ്യമില്ലാത്ത ഭക്ഷണം ഉറപ്പുവരുത്തുവാനാവശ്യമായ കർശന നടപടികൾ സ്വീകരിക്കുവാൻ ഇനിയും അമാന്തിച്ചു കൂട. മരണം നടക്കുമ്പോൾ കർശന നടപടി സ്വീകരിക്കുമെന്ന പ്രഖ്യാപനം ഒന്നിനും പരിഹാരമല്ലെന്ന് വീണ്ടും വീണ്ടും ഓർമ്മപ്പെടുത്തട്ടെ.

 

ഒ.എം.കൃഷ്ണകുമാർ

ചീഫ് എഡിറ്റർ

O.M. Krishna Kumar
10 Jan 2023 06:54 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents