നൊച്ചാട് ഫെസ്റ്റ്; വോളി ഫെസ്റ്റ് സംഘടിപ്പിച്ചു
പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു

നൊച്ചാട്: നൊച്ചാട് ഫെസ്റ്റിൻ്റെ ഭാഗമായി വോളി ഫെസ്റ്റ് സംഘടിപ്പിച്ചു. പുറ്റാട് എൽബാ ഗ്രൗണ്ടിൽ നടന്ന പരിപാടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.പി. ബാബു ഉദ്ഘാടനം ചെയ്തു. കായിക കമ്മിറ്റി ചെയർമാൻ സി. റഷീദ് അദ്ധ്യക്ഷത വഹിച്ചു. കായിക കമ്മിറ്റി കൺവീനർ കെ.എം. ഷിജു സ്വാഗതവും, വി.കെ. രാമകൃഷ്ണൻ നന്ദിയും പറഞ്ഞു.
ജനറൽ കൺവീനർ വി.എം. മനോജ് ഗ്രാമ പഞ്ചായത്തംഗങ്ങളായ ശോഭന വൈശാഖ്, ഷിനി ടി.വി., കെ. മധു കൃഷ്ണൻ, സുമേഷ് തിരുവോത്ത്, അബ്ദുൾ ശങ്കർ, ദിനേശൻ എം.കെ., ഷഫീർ മുഹമ്മദ് ആർ., സജീവൻ കൊയിലോത്ത്, വത്സൻ എടക്കോടൻ, കെ.പി. ആലിക്കുട്ടി, രഘുനാഥ് പുറ്റാട്, ആർ. മജീദ്, എം. നൈജു, എം.കെ. കുമാരൻ എന്നിവർ സംസാരിച്ചു.