മരുതൂർ കെ.എം.ആർ. സ്പോർട്സ് അക്കാദമി മൂന്നാം വാർഷികാഘോഷം സംഘടിപ്പിച്ചു
വടകര എം.പി. ഷാഫി പറമ്പിൽ മുഖ്യപ്രഭാഷണം നടത്തി

നടുവണ്ണൂർ: കെ.എം.ആർ. സ്പോർട്സ് അക്കാദമി ആൻ്റ് ബാഡ്മിൻ്റൺ അസോസിയേഷൻ മരുതൂർ മൂന്നാം വാർഷികം ആഘോഷിച്ചു. വടകര എം.പി. ഷാഫി പറമ്പിൽ മണിപ്പൂരി നാടകം നാടിന് സമർപ്പിച്ച് മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ ബാഡ്മിൻ്റൺ മത്സര വിജയികൾക്കുള്ള ട്രോഫികൾ സമ്മാനിച്ച് അനുമോദന പ്രസംഗം നടത്തി.
അഡ്വ. എം.കെ. രാജൻ അണേല ഭദ്രദീപം തെളിയിച്ച് കലാപരിപാടികൾ ഉദ്ഘാടനം ചെയ്തു. പത്മശ്രീ മീനാക്ഷി ഗുരുക്കൾ കളരിയുടെയും യോഗയുടെയും വർത്തമാന കാലത്തിലെ ആവശ്യകതയെ പറ്റി സംസാരിച്ചു. കൗൺസിലർമാരായ ജമാൽ, എം. പ്രമോദ്, മുൻ കൗൺസിലർമാരായ പി.വി. മാധവൻ, ലത കെ., അപർണ കൂടാതെ മനോജ് മരുതൂർ, രമേശ് ഒറ്റികണ്ടി മുതലായവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രസിഡൻ്റ് കെ.എം. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. ബാഡ്മിൻ്റൺ അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.എസ്. ബൈജു സ്വാഗതവും, റിട്ട. സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ. മുരളീധരൻ ഇ.കെ. നന്ദിയും പറഞ്ഞു.