നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂളിൽ അവധിക്കാല വോളി പരിശീലനം ആരംഭിച്ചു
ദേശീയ അധ്യാപക അവാർഡ് ജേതാവ് ഇ. അച്യുതൻ നായർ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ : നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ അവധിക്കാല വോളിബോൾ കോച്ചിംഗ് ആരംഭിച്ചു.എൻ ഐ എസ് കോച്ചും നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂളിലെ മുൻ കായികാധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ ഇ. അച്യുതൻ നായർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മാസ്റ്റർ എൻ എം മൂസക്കോയ അധ്യക്ഷത വഹിച്ചു.എം കെ പരീത് മാസ്റ്റർ, കെ അബ്ദുസ്സലാം, എൻ.വി. ഷിബി, സുരേന്ദ്രൻ ചാലിക്കര, ബാബു മുള്ളമ്പത്ത് കുനിയിൽ എന്നിവർ സംസാരിച്ചു.
നാഷണൽ റഫറി എം കെ പരീദ് മാസ്റ്റർ, കെ അബ്ദുസ്സലാം മാസ്റ്റർ എന്നിവരാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ക്യാമ്പിൽ നിന്ന് തെരഞ്ഞെടുക്കുന്ന കളിക്കാരെ ദീർഘകാല കോച്ചിംഗ് ക്യാമ്പിൽ ഉൾപ്പെടുത്തും. 5 മുതൽ ഏഴാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികൾക്കാണ് ക്യാമ്പിൽ പ്രവേശനം . ഇനിയും താല്പര്യമുള്ളവർക്ക് ക്യാമ്പിൽ പങ്കെടുക്കാവുന്നതാണ്. കാലത്ത് സ്കൂൾ ഗ്രൗണ്ടിൽ വച്ചാണ് പരിശീലനം നടക്കുക.