ഫുട്ബോൾ മേളയിൽ ജേതാക്കളായ ഗ്രാൻമ ഏക്കാട്ടൂ ടീമിനെ അനുമോദിച്ചു
ടൂർണമെന്റിലെ മികച്ച കളിക്കാരനായി ഗ്രാൻമയിലെ അനജ് കൃഷ്ണ തെരെഞ്ഞെടുക്കപ്പെട്ടു
ഏക്കാട്ടൂർ: അരിക്കുളം ഗ്രാമ പഞ്ചായത്ത് കേരളോത്സവം 2024 ഫുട്ബോൾ മേളയിൽ ജേതാക്കളായ ഗ്രാൻമ ഏക്കാട്ടൂർ ഫുട്ബോൾ ടീമിനെ അനുമോദിച്ചു. ഏക്കാട്ടൂരിൽ നടന്ന പരിപാടി പി എം . രാജൻ ഉദ്ഘാടനം ചെയ്തു. ടൂർണമെന്റിലെ മികച്ച കളിക്കാരനായി തെരത്തെടുത്ത ഗ്രാൻമയിലെ അനജ് കൃഷ്ണയെ അഭിനന്ദിച്ചു.
ഗ്രാൻമ സെക്രട്ടറി ടി.എം.സജീഷ് സ്വാഗതവും, വി.കെ ബിനീഷ് അധ്യക്ഷതയും വഹിച്ച ചടങ്ങിൽ , പി.എം.ശശി,ഇ സി സുരേന്ദ്രൻ , പി.എം ബാലൻ, ടി.കെ.സന്തോഷ്, വി.പി. മനോജ്, എം.പി ഷിബു , സാബു .ടി.കെ, ശ്രീജിത്ത് സി. കെ എന്നിവർ ആശംസ അർപ്പിച്ചു. ചടങ്ങിന് അഷിൻ ദാസ് നന്ദി രേഖപ്പെടുത്തി.