ത്രോ ഇനങ്ങളിൽ വിജയവുമായി അൽന ലിനോയ്ക സംസ്ഥാന സ്കൂൾ കായിക മേളയ്ക്ക്
വോളിബോൾ, കബഡി കമ്പവലി തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും മികവ്
നടുവണ്ണൂർ: ആധുനിക രീതിയിലുള്ള പരിശീലനങ്ങൾ ഒന്നുമില്ലാതിരുന്നിട്ടും, സിന്തറ്റിക് ട്രാക്കുകളിലും പിറ്റുകളിലും പ്രൊഫഷണൽ പരീക്ഷണം നടത്തി വന്ന കായിക താരങ്ങളെ പിറകിലാക്കി നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി അൽന ലിനോയിക റവന്യൂ ജില്ല കായികമേളയിൽ മികവ് തെളിയിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കുന്ന റവന്യൂ ജില്ല കായിക മേളയിൽ നടുവണ്ണൂരിൻ്റെ അഭിമാനമായി അൽന ലിനോയിക സീനിയർ പെൺകുട്ടികളുടെ ഡിസ്കസ് ത്രോയിൽ രണ്ടാം സ്ഥാനവും ഷോട്ട്പുട്ടിൽ മൂന്നാം സ്ഥാനവും നേടിയാണ് അൽന ഇത്തവണ സംസ്ഥാന മീറ്റിലെത്തുന്നത്.
വോളിബോൾ, കബഡി കമ്പവലി തുടങ്ങിയ ഗെയിംസ് ഇനങ്ങളിലും മികച്ച നേട്ടങ്ങൾ കൊയ്ത അൽന കൈതക്കൽ സ്വദേശികളായ സതീദേവി, മനോജ് കുമാർ ദമ്പതികളുടെ മകളാണ്. ഇത്തവണ സംസ്ഥാന വോളിബോൾ ഗെയിംസിൽ മൂന്നാം സ്ഥാനം നേടിയ ജില്ലാ ടീമിൽ അൽ നയും ഉണ്ടായിരുന്നു. എറണാകുളത്ത് നടക്കുന്ന സംസ്ഥാന കായിക ഒളിമ്പിക്സിൽ അല്ല ഷോട്ട്പുട്ടിലും ഡിസ്കവലും കോഴിക്കോട് ജില്ലയെ പ്രതിനിധീകരിച്ച് മത്സരിക്കും.