headerlogo
sports

ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ മേലടി സബ്ജില്ല സ്പോർട്സിന് തുടക്കം

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.

 ജിവിഎച്ച്എസ്എസ് മേപ്പയ്യൂരിൽ മേലടി സബ്ജില്ല സ്പോർട്സിന് തുടക്കം
avatar image

NDR News

08 Oct 2024 09:41 PM

മേപ്പയൂർ : ജി.വി.എച്ച്.എസ്.എസ് മേപ്പയ്യൂരിൽ മേലടി സബ്ജില്ല സ്പോർട്സിന് തുടക്കം.മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ ടി രാജൻ ഉദ്ഘാടനം ചെയ്തു.ഹയർസെക്കൻഡറി പ്രിൻസിപ്പൽ എം സക്കീർ സ്വാഗതം പറഞ്ഞു.വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ വി സുനിൽ അധ്യക്ഷത വഹിച്ചു .മേലടി എ.ഇ.ഒ പി. ഹസീസ് പതാക ഉയർത്തി. മാർച്ച് പാസ്റ്റിൽ പഞ്ചായത്ത് പ്രസിഡണ്ട് സല്യൂട്ട് സ്വീകരിച്ചു.ദീപശിഖാ പ്രയാണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ദേശീയ സ്കൂൾ അത്ലറ്റിക് മീറ്റിൽ മേലടി സബ്ജില്ലയിൽ നിന്നും പങ്കെടുത്ത് മികച്ച വിജയം നേടിയ കായിക താരങ്ങളായ അഭിനയ, സന്തോഷ്, എസ്.ജാൻവി, അൻസ അമ്രീൻ എന്നിവർ പങ്കെടുത്തു. അത്‌ലറ്റിക് ഓത്ത് എസ്. ജാൻവി നിർവ്വഹിച്ചു. 

        പി ടി എ പ്രസിഡണ്ട് വി പി ബിജു, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ആർ അർച്ചന,ഹൈസ്കൂൾ പ്രധാന അധ്യാപകരായ കെ. നിഷിദ് , കെ എം മുഹമ്മദ്,എച്ച് എം ഫോറം കൺവീനർ സജീവൻ കുഞ്ഞോത്ത്,ഫെസ്റ്റിവൽ കമ്മിറ്റി കൺവീനർ പി. അനീഷ് ,സ്വീകരണ കമ്മിറ്റി കൺവീനർ സി വി സജിത്ത്, മേപ്പയ്യൂർ ഹൈസ്കൂൾ ചെയർപേഴ്സൺ ഭവ്യ ബിജു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. 

           ഫിസിക്കൽ എജുക്കേഷൻ അക്കാദമി കമ്മിറ്റി കൺവീനർ എം.കെ ത്വൽഹത്ത് നന്ദി പറഞ്ഞു.മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായിക മാമാങ്കത്തിൽ പ്രൈമറി മുതൽ ഹയർ സെക്കൻഡറി വരെയുള്ള വിദ്യാർത്ഥികളും അധ്യാപകരും സംഘാടകരും ഉൾപ്പെടെ 4500 പേരാണ് മൂന്നുദിവസങ്ങളായി കായിക മേളയിൽ പങ്കെടുക്കും. പങ്കെടുക്കുന്ന മുഴുവൻ പേർക്കും വിഭവ സമൃദ്ധമായ ഭക്ഷണമാണ് ഭക്ഷണ കമ്മിറ്റി ഒരുക്കിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

 

NDR News
08 Oct 2024 09:41 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents