നടുവണ്ണൂർ ഗവൺമെൻറ് ഹൈസ്കൂൾ കായികമേള സമാപിച്ചു
സ്കൂൾ പൂർവ വിദ്യാർത്ഥിയും മുൻ ഇന്ത്യൻ വോളി ക്യാപ്റ്റനുമായ എസ് രേഖ മുഖ്യാതിഥി
നടുവണ്ണൂർ: നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിന്റെ 2024-25 അധ്യയന വർഷ കായികമേള സമാപിച്ചു. നടുവണ്ണൂർ മെട്രോ സ്പോർട്ട്സ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും മുൻ ഇന്ത്യൻ വനിത വോളിബോൾ ക്യാപ്റ്റനുമായ രേഖ മുഖ്യാതിഥിയായി. അത്‌ലറ്റുകൾ അണിനിരന്ന മാർച്ച് ഫാസ്റ്റിൽ രേഖ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ പിടിഎ പ്രസിഡണ്ട് അഷ്റഫ് പുതിയപ്പുറം ആശംസകൾ നേർന്ന് സംസാരിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ മൂസക്കോയ എൻ എം രേഖ എസിന് നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൻ്റെ ഉപഹാരം സമർപ്പിച്ചു.
രണ്ട് ദിവസമായി നടന്ന മേളയിൽ നാല് ഹൗസുകൾ ആയാണ് കുട്ടികൾ മാറ്റുരച്ചത്. രക്ഷിതാക്കളുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ക്ലോസിങ് സെറിമണിയോടെ മേള സമാപിച്ചു. അത് തെറ്റുകളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ദീപ ശിഖയണച്ചു.