നടുവണ്ണൂർ വോളിബോൾ അക്കാദമി ജനറൽബോഡി മീറ്റിംഗ് സംഘടിപ്പിച്ചു
എൻ.എം. മൂസ കോയ പരിപാടി ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: വോളിബോൾ അക്കാദമി ഡേ ബോർഡിങ് സ്കീം ജനറൽബോഡി മീറ്റിംഗ് നടന്നു. നടുവണ്ണൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ നടന്ന മീറ്റിംഗ് ഹെഡ്മാസ്റ്റർ എൻ.എം. മൂസ കോയ ഉദ്ഘാടനം ചെയ്തു. എം.കെ. പരീത് അദ്ധ്യക്ഷത വഹിച്ചു.
സുരേന്ദ്രൻ ചാലിക്കര വരവ് ചെലവ് കണക്കും റിപ്പോർട്ടും അവതരിപ്പിച്ചു. കെ. അബ്ദുസ്സലാം സ്വാഗതവും, സൂര്യ നന്ദിയും പറഞ്ഞു. ഷീബ, സുധീഷ്, കാവിൽ പി. മാധവൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഷിബി എം. (ചെയർമാൻ), ഇ. അച്ചുതൻ (ജനറൽ സെക്രട്ടറി), സുരേന്ദ്രൻ (ട്രഷറർ), ഷീബ, ബാബു മുള്ളമ്പത്ത് (വൈസ് പ്രസിഡൻ്റുമാർ), എം.കെ. പരീത്, കെ. അബ്ദുസ്സലാം (സെക്രട്ടറിമാർ) എന്നിവർ ഭാരവാഹികളായി പതിനാലംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗം തിരഞ്ഞെടുത്തു.