സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയ്ക്ക് ഇരട്ടി മധുരം
സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും നടുവണ്ണൂർ വോളിബോൾ അക്കാദമിയും സംയുക്തമായാണ് മത്സരം സംഘടിപ്പിച്ചത്
നടുവണ്ണൂർ: സംസ്ഥാന വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും നടുവണ്ണൂർ വോളിബോൾ അക്കാദമിയും സംയുക്തമായി ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച സംസ്ഥാന സബ്ജൂനിയർ വോളിബോൾ ചാമ്പ്യൻഷിപ്പിൽ കോഴിക്കോട് ജില്ലയ്ക്ക് ഇരട്ട കിരീടം. പെൺകുട്ടികളുടെ വിഭാഗത്തിൽ പാലക്കാട് ജില്ലയെ ഒന്നിനെതിരെ മൂന്ന് സെറ്റുകൾ പരാജയപ്പെടുത്തി കോഴിക്കോട് ജില്ല ചാമ്പ്യൻഷിപ്പ് നേടി.
ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ജില്ലയെ ഒന്നിന് എതിരെ മൂന്നു സെറ്റുകൾക്ക് പരാജയപ്പെടുത്തി കോഴിക്കോട് ജില്ല ജേതാക്കളായി. ഇതേ സ്റ്റേഡിയത്തിൽ നടക്കുന്ന യൂത്ത് ചാമ്പ്യൻഷിപ്പ് നാളെ വൈകുന്നേരം അവസാനിക്കും.