headerlogo
sports

ചേമഞ്ചേരിയിൽ ലോക ഫുട്ബോൾ ദിനാചരണം സംഘടിപ്പിച്ചു

കമൽ വരദൂർ പരിപാടി ഉദ്ഘാടനം ചെയ്തു

 ചേമഞ്ചേരിയിൽ ലോക ഫുട്ബോൾ ദിനാചരണം സംഘടിപ്പിച്ചു
avatar image

NDR News

26 May 2024 03:11 PM

ചേമഞ്ചേരി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതിയുടെ ആഭിമുഖ്യത്തിൽ ലോക ഫുട്ബോൾ ദിനാചരണം നടത്തി. കമൽ വരദൂർ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സതി കിഴക്കയിൽ അദ്ധ്യക്ഷത വഹിച്ചു.

      മാൾട്ട ഫുട്ബോൾ ലീഗിൽ ഇടം നേടിയ കണ്ണൻ കടവ് സ്വദേശി ഷംസീർ മുഹമ്മദിനെ വരദൂർ ചടങ്ങിൽ വെച്ച് ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. ബാബുരാജ് പൊന്നാടയണിയിച്ചു. വനിതാ സംരംഭകയായ കണ്ണൻ കടവ് കമ്പയത്തിൽ നഫീസയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആദരിച്ചു.

       ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ വി.കെ. ഹാരിസ്, എം.പി. സന്ധ്യ, ഗ്രാമ പഞ്ചായത്ത്‌ മെമ്പർമാരായ വത്സല പുല്ല്യത്ത്, റസീന ഷാഫി, പികെ. ഇമ്പിച്ചി അഹമ്മദ്, തൽഹത്തു ആരിഫ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് മെമ്പർ എം.പി. മൊയ്‌ദീൻ കോയ സ്വാഗതവും പി.പി. അനീഷ് നന്ദിയും പറഞ്ഞു.

NDR News
26 May 2024 03:11 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents