എൻ.ആർ.സി. നടുവണ്ണൂർ സംഘടിപ്പിച്ച സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പിന് സമാപനം
ദേശീയ വോളിബോൾ കോച്ച് കെ. ശ്രീധരൻ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: എൻ.ആർ.സി. നടുവണ്ണൂർ സംഘടിപ്പിച്ച സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. ജി.എച്ച്.എസ്.എസ്. നടുവണ്ണൂർ ഗ്രൗണ്ടിൽ നടന്ന ക്യാമ്പിൻ്റെ സമാപന സമ്മേളനം ദേശീയ വോളിബോൾ കോച്ച് കെ. ശ്രീധരൻ ഉദ്ഘാടനം ചെയ്തു.
പി.ടി.എ. പ്രസിഡൻ്റ് വി.കെ. ഷാജി അദ്ധ്യക്ഷത വഹിച്ചു. എം.കെ. പരീത് റിപ്പോർട്ട് അവതരിപ്പിച്ചു. എൻ.ഐ.എസ്. വോളിബോൾ കോച്ച് ഇ. അച്ചുതനും, എൻ.ആർ.സിയുടെ പഴയകാല സംഘാടകൻ കെ.കെ. കുഞ്ഞികൃഷ്ണനും സ്നേഹാദരം നൽകി.
ഷിബി, ദീപ്തി രാജ്, ബാബു മുള്ളമ്പത്ത്, മനോജ്, അനുജ്, വേദ ലക്ഷ്മി, നൈജി, രതീഷ് എന്നിവർ ആശംസ പ്രസംഗം നടത്തി. അബ്ദുസ്സലാം കെ. സ്വാഗതവും, സുരേന്ദ്രൻ ചാലിക്കര നന്ദിയും പറഞ്ഞു.