നടുവണ്ണൂർ വോളിബോൾ അക്കാദമിയുടെ സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു
സമാപന സമ്മേളനം കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ: കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ 14 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി ഏപ്രിൽ 3 മുതൽ മെയ് 18 വരെ സംഘടിപ്പിച്ച സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് സമാപിച്ചു. സമാപന സമ്മേളനം കോഴിക്കോട് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് ഒ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
നടുവണ്ണൂർ വോളിബോൾ അക്കാദമി വൈസ് എം.കെ. പരീത് അദ്ധ്യക്ഷത വഹിച്ചു. വോളിബോൾ കോച്ച് കെ.കെ. ശ്രീധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി.എ. അംഗം കെ. സുരേന്ദ്രൻ, അക്കാദമി മെമ്പർ അബ്ദുസ്സലാം, സ്പോർട്സിൽ കോച്ച് രാഗേഷ് എന്നിവർ സംസാരിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് സ്വാഗതവും, അക്കാദമി ജോ. സെക്രട്ടറി ഒ. ബാലൻ നായർ നന്ദിയും പറഞ്ഞു. സ്ഥിരമായി ക്യാമ്പിൽ പങ്കെടുത്ത 47കളിക്കാർക്ക് പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് നൽകി.