നടുവണ്ണൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സമ്മർ വോളിബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു
നടുവണ്ണൂർ:നടുവണ്ണൂർ 'റിക്രിയേഷൻ' ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന അവധിക്കാല വോളിബോൾ ക്യാമ്പ് ടി.പി ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി. ടി.എ വൈസ് പ്രസിഡന്റ് ഷിബി അധ്യക്ഷത വഹിച്ചു.വികസന സമിതി ചെയർമാൻ ടി സുരേന്ദ്രൻ, വാർഡ് മെമ്പർ സജീവൻ മക്കാട്, എസ്.എം.സി ചെയർമാൻ ശിബീഷ്, കെ സുരേന്ദ്രൻ ചാലിക്കര, മുള്ളമ്പത് ബാബു എന്നിവർ സംസാരിച്ചു.
എൻ.ഐ.സ് വോളി ബോൾ കോച്ചും, നടുവണ്ണൂർ റിക്രിയേഷൻ ക്ലബ് പ്രസിഡന്റുമായ ഇ.അച്ചുതൻ മാസ്റ്റർ ആശംസ സന്ദേശമറിയിച്ചു.പരിശീലകരായ എം.കെ പരീദ് സ്വാഗതവും, അബുദുസ്സലാം നന്ദിയും പറഞ്ഞു.ക്യാമ്പിൽ അമ്പതോളം വിദ്യാർത്ഥികൾ പേര് രജിസ്റ്റർ ചെയ്തു.