പുരസ്‌കാരനേട്ടത്തിൽ ശ്രീശങ്കർ, ഷമി, ഭാസ്‌കരൻ
രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങൾ രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു
ന്യൂഡൽഹി: രാജ്യത്തെ പരമോന്നത കായിക പുരസ്‌കാരങ്ങൾ രാഷ്‌ട്രപതിഭവനിൽ നടന്ന ചടങ്ങിൽ വിതരണം ചെയ്‌തു. പ്രസിഡന്റ് ദ്രൗപദി മുർമുവാണ് പുരസ്‌കാരങ്ങൾ വിതരണം ചെയ്‌തത്.
26 താരങ്ങൾ അർജുന പുരസ്‌കാരം ഏറ്റുവാങ്ങി. മലയാളി ലോങ്ജമ്പ് താരം എം ശ്രീശങ്കർ, ക്രിക്കറ്റ് താരം മുഹമ്മദ് ഷമി, ചെസ് ഗ്രാൻഡ് മാസ്‌റ്റർ ആർ വൈശാലി എന്നിവർ അർഹരായിട്ടുണ്ട്. ഈ പുരസ്‌കാരം സ്വപ്‌നമായിരുന്നുവെന്ന് ഷമി പ്രതികരിച്ചു.
പരിശീലന മികവിനുള്ള ദ്രോണാചാര്യ പുരസ്‌കാരം മലയാളി കബഡി കോച്ച് ഇ ഭാസ്‌കരൻ ഏറ്റുവാങ്ങി. സമുന്നത പുരസ്‌കാരമായ മേജർ ധ്യാൻചന്ദ് ഖേൽരത്ന, ബാഡ്‌മിന്റൺ താരങ്ങളായ സാത്വിക് സായ്‌രാജിനും ചിരാഗ് ഷെട്ടിക്കുമാണ്.