ജില്ലാ അത് ലറ്റിക് ചാമ്പ്യൻഷിപ്പിൽ പുല്ലൂരാംപാറ മലബാർ അക്കാദമി ചാമ്പ്യന്മാർ
കുളത്ത് വയൽ ജോർജിയൻ സ്പോർട്സ് അക്കാദമി രണ്ടാംസ്ഥാനത്തെത്തി
ബാലുശ്ശേരി: കോഴിക്കോട് ജില്ല അത്ലറ്റിക് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കിനാലൂർ ഉഷ സ്പോർട്സ് ഗ്രൗണ്ടിൽ നടന്ന ജില്ലാ ജൂനിയർ , സീനിയർ അലറ്റിക്സ് മീറ്റിൽ മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറ ചാമ്പ്യന്മാരായി. 199.5 പോയിന്റുകൾ നേടിയാണ് മലബാർ അക്കാദമിയുടെ നേട്ടം. 133 പോയിൻറ് നേടിയ കുളത്ത് വയൽ ജോർജിയൻ സ്പോർട്സ് അക്കാദമിയാണ് രണ്ടാം സ്ഥാനത്ത്. 101 പോയിന്റ് നേടിയ അപ്പക്സ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മൂന്നാം സ്ഥാനത്തും എത്തി.
സമാപന ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി പ്രഭു പ്രേംനാഥ് വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്തു. വികെ തങ്കച്ചൻ , ജില്ലാ സെക്രട്ടറി കെ എം ജോസഫ് , നോബിൾ കുര്യാക്കോസ്, പിടി അഗസ്റ്റിൻ, ടി എം അബ്ദു റഹിമാൻ , അനുപമ ജോസഫ്, പി കെ സോമൻ , സിടി ഇല്യാസ് ,ഇബ്രാഹിം ചീനിക്ക , എബിമോൻ ജോസഫ് എന്നിവർ സംസാരിച്ചു.