റവന്യൂ ജില്ല കായികമേളക്ക് സമാപനം; കിരീടം നില നിര്‍ത്തി മുക്കം ഉപജില്ല
സ്കൂള്‍ വിഭാഗത്തില്‍ പുല്ലൂരാം പാറ സെന്റ് ജോസഫ് എച്ച്എസ്എസ് ഒന്നാമത്
കോഴിക്കോട്: കോഴിക്കോട് റവന്യു ജില്ല സാകൂള്‍ കായികമേളക്ക് ഉജ്ജ്വല സമാപനം.പുതുവേഗവും ദൂരവും തീർത്ത കായിക കൗമാരക്കുതിപ്പിൽ ട്രാക്കും ഫീൽഡും അടക്കിവാണ് മുക്കം ഉപജില്ല വീണ്ടും കിരീടത്തിൽ മുത്തമിട്ടു. 141 പോയിന്റുമായി പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്‌എസാണ് സ്‌കൂളിൽ ജേതാക്കൾ. കുളത്തുവയൽ സെന്റ് ജോർജ്‌സ് എച്ച്‌എസ്‌എസ് 102 പോയിന്റോടെ രണ്ടാംസ്ഥാനം നേടിആദ്യദിനം പിന്നിട്ടുനിന്നെങ്കിലും രണ്ടാംനാൾ തുടക്കം മുതൽ നേടിയ ആധിപത്യത്തിന് ഇളക്കംതട്ടാതെ 250 പോയിന്റുമായാണ് ജില്ലാ സ്കൂൾ കായികമേളയിൽ നിലവിലെ ചാമ്പ്യൻമാർ ഇക്കുറിയും ഓവറോൾ സ്വന്തമാക്കിയത്.
പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്‌എസിന്റെ കരുത്തിലാണ് മുക്കത്തിന്റെ കിരീടനേട്ടം. 188 പോയിന്റോടെ പേരാമ്പ്രയാണ് രണ്ടാം സ്ഥാനത്ത്. 127 പോയിന്റുള്ള ബാലുശേരി മൂന്നാമതെത്തി. 39 താരങ്ങളാണ് പുല്ലൂരാംപാറയിൽനിന്ന് മേളയിൽ പങ്കെടുത്തത്. 39 മെഡൽ സ്‌കൂൾ നേടി. 32 മെഡലാണ് സ്വന്തമാക്കിയത്. 84 പോയിന്റുമായി പൂവമ്പായി എഎംഎച്ച്‌എസാണ് മൂന്നാമത്. പുല്ലൂരാംപാറ സെന്റ് ജോസഫ്‌സ് എച്ച്‌എസ്‌എസിലെ ഡോണ മരിയ ഡോണി, പൂവമ്പായി എഎംഎച്ച്‌എസിലെ പി വി അഞ്ജലി, ദേവഗിരി സേവിയോ എച്ച്‌എസ്‌എസിലെ പി അമർജിത്ത്, കുളത്തുവയൽ സെന്റ് ജോർജ്‌സ് എച്ച്‌എസ്‌എസിലെ എസ് കൃഷ്‌ണേന്ദു എന്നിവർ ട്രിപ്പിൾ സ്വർണം നേടി.
മെഡിക്കൽ കോളേജിലെ ഒളിമ്പ്യൻ റഹ്‌മാൻ സ്‌റ്റേഡിയത്തിൽ മൂന്നു ദിവസമായി നടന്ന കായികമേളയിൽ ആദ്യ ദിനം മഴ വില്ലനായി. എട്ട് ഫൈനലുകൾ മാറ്റേണ്ടിവന്നു. ശനിയാഴ്‌ച സീനിയർ പെൺകുട്ടികളുടെ ഹാമർ ത്രോയോടെ മേള സമാപിച്ചു. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ രാജഗോപാൽ ട്രോഫി സമ്മാനിച്ചു. കോഴിക്കോട് ഡിഇഒ പി ഷാദിയ ബാനു അധ്യക്ഷയായി. എഇഒമാരായ ഗീത, ദീപ്തി, സ്പോർട്സ് കോ -ഓർഡിനേറ്റർ ഡോ. എം ഷിംജിത്ത്, ആർ കെ ഷാഫി, പി ടി അഗസ്റ്റിൻ എന്നിവർ സംസാരിച്ചു. എ കെ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും ടി എം സുബൈർ നന്ദിയും പറഞ്ഞു.