അരിക്കുളം പഞ്ചായത്ത് കേരളോത്സവം; ഫുട്ബോൾ ആധിപത്യമുറപ്പിച്ച് ഗ്രാൻമ ഏക്കാട്ടൂർ
ഫൈനലിൽ സരിഗ കാരയാടിനെ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്
അരിക്കുളം: ഗ്രാമ പഞ്ചായത്ത് കേരളോത്സവം ഫുട്ബോൾ മേളയിൽ വിജയം ആവർത്തിച്ച് ഗ്രാൻമ ഏക്കാട്ടൂർ. സരിഗ കാരയാടിനെ ഫൈനലിൽ പരാജയപ്പെടുത്തിയാണ് വിജയം നേടിയത്.
മേളയിലെ മികച്ച കളിക്കാരനായി ഗ്രാൻമയുടെ അനജ് കൃഷ്ണയെ തെരഞ്ഞെടുത്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എ.എം. സുഗതൻ ട്രോഫികൾ വിതരണം ചെയ്തു.