headerlogo
sports

അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 26 മുതൽ മെയ്‌ 2 വരെ

ഈവനിംഗ് പ്ലയേഴ്‌സ് തിരുവോട് സംഘടിപ്പിക്കുന്ന ടൂർണമെന്റ് വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ നടക്കും.

 അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 26 മുതൽ മെയ്‌ 2 വരെ
avatar image

NDR News

24 Apr 2023 03:02 PM

വാകയാട് : വളവിൽ കുഞ്ഞമ്മദ് സ്മാരക വിന്നേഴ്സ് ട്രോഫിക്കും മാക്കാരി ഗോൾഡ് & ഡയമണ്ട്സ് സ്പോൺസർ ചെയ്യുന്ന റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി ഈവനിംഗ് പ്ലയേഴ്‌സ് തിരുവോട് സംഘടിപ്പിക്കുന്ന അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഏപ്രിൽ 26 ന് വാകയാട് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനിയിൽ ആരംഭിക്കും. 

 

  ഏപ്രിൽ 26 ന് വൈകിട്ട് 5 മണിക്ക് നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ എഫ് സി മീനങ്ങാടി വൈഎം സി നിർമല്ലൂരുമായി ഏറ്റുമുട്ടും. തുടർന്നുള്ള ദിവസങ്ങളിൽ ഫ്രന്റ്സ്‌ അരീക്കോട്, ഷോബോയ്സ്‌ കല്ലോട്, ഓസ്കാർ എളേറ്റിൽ, ആദിൽ എഫ് സി കാലിക്കറ്റ്, സാൽവോ ഉള്ളിയേരി, ബ്ലാക്സൺസ് തിരുവോട് തുടങ്ങിയ പ്രമുഖ ടീമുകൾ മാറ്റുരക്കും. ഫൈനൽ മത്സരം മെയ്‌ 2 ന് നടക്കും.

NDR News
24 Apr 2023 03:02 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents