ചരിത്രം സൃഷ്ടിച്ച് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനം
നേട്ടം കൈവരിക്കുന്നത് നാൽപത് വർഷത്തിനുശേഷം

തേഞ്ഞിപ്പാലം: ബാംഗ്ലൂര്‍ രേവ യൂണിവേഴ്‌സിറ്റിയില്‍ വച്ച് നടന്ന ആള്‍ ഇന്ത്യ ഇന്റര്‍ യൂണിവേഴ്‌സിറ്റി സൗത്ത് സോണ്‍ ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മൂന്നാം സ്ഥാനം കരസ്ഥമാക്കി ഓള്‍ ഇന്ത്യ ചാമ്പ്യന്‍ഷിപ്പിലേക്ക് യോഗ്യത നേടി. ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്ത 116 യൂണിവേഴ്‌സിറ്റികളില്‍ നിന്നുമാണ് കാലിക്കറ്റ് യോഗ്യത നേടിയത്. 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കാലിക്കറ്റ് ഈ നേട്ടം കൈവരിക്കുന്നത്.
സെന്റ് തോമസ് കോളേജിലെ അശ്വിന്‍ ആനന്ദ്, സച്ചിന്‍ സുരേഷ്, അഫ്രദ് റിഷാബ്, ജോ ഫ്രാന്‍സിസ്, അശ്വിന്‍, കേരളവര്‍മ കോളേജിലെ ആദിത്യ കൃഷ്ണന്‍, മുഹമ്മദ് അനസ്, ആദിദേവ്, ഭരത്, ദത്തന്‍, ശ്രീകൃഷ്ണ കോളേജിലെ ആകാശ്, സാലിക്, സെന്റ് മേരീസ് കോളേജിലെ അഖിന്‍ സത്താര്‍, ക്രൈസ്റ്റ് കോളേജിലെ കൃഷ്ണപ്രസാദ്, ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജിലെ കാര്‍ത്തിക്, എം.ഇ.എസ്. കല്ലടി കോളേജിലെ മുഹമ്മദ് അസ്‌കര്‍ തുടങ്ങിയവരാണ് ടീം അംഗങ്ങള്‍.
എം.ഇ.എസ്. കല്ലടി കോളേജിലെ കായിക വിഭാഗം മേധാവി മൊയ്ദീന്‍ അലി, ഗവണ്മെന്റ് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ കോളേജിലെ കായികദ്ധ്യാപകന്‍ വിനോദ് എന്നിവരാണ് ടീമിനെ ഈ നേട്ടത്തിലേക്കെത്തിച്ച പരിശീലകര്‍.