headerlogo
sports

സന്തോഷ് ട്രോഫി ; ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം

യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് വീഴ്ത്തിയത്.

 സന്തോഷ് ട്രോഫി ; ആദ്യ മത്സരത്തിൽ കേരളത്തിന് തകർപ്പൻ ജയം
avatar image

NDR News

26 Dec 2022 06:45 PM

കോഴിക്കോട്: സന്തോഷ് ട്രോഫിയിൽ നിലവിലെ ചാമ്പ്യൻമാരായ കേരളത്തിന് മികച്ച തുടക്കം. യോഗ്യതാ റൗണ്ടിലെ ഗ്രൂപ്പ് രണ്ടിൽ ആദ്യ മത്സരത്തിനിറങ്ങിയ കേരളം രാജസ്ഥാനെ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് തകർത്തത്. ആദ്യ പകുതിയിൽ തന്നെ അഞ്ച് ഗോളുകൾക്ക് മുന്നിൽ നിന്ന കേരളം രണ്ടാം പകുതിയിൽ രണ്ട് ഗോൾ കൂടി നേടി.

 

      നിജോ ഗിൽബെർട്ടിലൂടെ സ്കോറിംഗ് ആരംഭിച്ച കേരളം പിന്നീട് വിക്നേഷിൻ്റെ ഇരട്ട ഗോളുകളും നരേഷ് ഭാഗ്യനാഥന്റെ ഇരട്ട ഗോളുകൾ നേടിയതോടെ ആദ്യ പകുതി പൂർത്തിയാക്കി. രണ്ടാം പകുതിയിൽ റിസ്വാൻ്റെ ഇരട്ട ഗോളുകളിൽ കേരളം കളിയും പൂർത്തിയാക്കി. ഈ ജയത്തോടെ ഗ്രൂപ്പ് രണ്ടില്‍ കേരളം ഒന്നാമത്തെത്തി. ഡിസംബര്‍ 29 ന് ബിഹാറുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.

NDR News
26 Dec 2022 06:45 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents