headerlogo
sports

വോളിബോൾ അക്കാദമി നടുവണ്ണൂർ വികസന ജനകീയ കൺവെൻഷൻ 25ന്

കൺവെൻഷൻ ഞായറാഴ്ച വൈകീട്ട് മൂന്ന് മണിക്ക് നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ

 വോളിബോൾ അക്കാദമി നടുവണ്ണൂർ വികസന ജനകീയ കൺവെൻഷൻ 25ന്
avatar image

NDR News

24 Dec 2022 08:16 AM

നടുവണ്ണൂർ: അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഒരു വോളിബോൾ അക്കാദമിയെന്ന വോളിബോൾ പ്രേമികളുടെ ഏറെക്കാലത്തെ സ്വപ്നങ്ങൾ നടുവണ്ണൂരിന്റെ മണ്ണിൽ യാഥാർത്ഥ്യമാവുകയാണ്. പദ്ധതിയുടെ വിജയത്തിനായി ജനപ്രതിനിധികൾ, വോളിബോൾ പ്രേമികൾ സാമൂഹ്യ-രാഷ്ട്രീയ പ്രവർത്തകർ, നാട്ടുകാർ എന്നിവരുടെ വിപുലമായ ജനകീയ കൺവൻഷൻ ഡിസംബർ 25 ഞായറാഴ്ച വൈകീട്ട് 3 മണിക്ക് നടുവണ്ണൂർ വോളിബോൾ അക്കാദമിയിൽ നടക്കും. 

       വോളിബോളിനെ നെഞ്ചോട് ചേർത്ത ഒരു കൂട്ടം സ്ഥിരോത്സാഹികളുടെ കഠിന ശ്രമഫലമായി അക്കാദമിയുടെ നിർമ്മാണ പ്രവൃത്തികൾ പൂർത്തീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയിക്കുകയാണ്. കേരള സംസ്ഥാന സർക്കാറിന്റെ സഹായത്തോടെയാണ് പദ്ധതി സാക്ഷാത്കരിക്കുന്നത്. 

NDR News
24 Dec 2022 08:16 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents