headerlogo
sports

സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ്; കേരള ടീം പ്രഖ്യാപിച്ചു

16 പുതുമുഖങ്ങൾ അടങ്ങിയ 22 അംഗ ടീമിനെ മിഥുൻ വി നയിക്കും.

 സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പ്;  കേരള ടീം പ്രഖ്യാപിച്ചു
avatar image

NDR News

22 Dec 2022 03:14 PM

തിരുവനന്തപുരം: എഴുപത്താറാമത് സന്തോഷ് ട്രോഫി ചാമ്പ്യൻഷിപ്പിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. മിഥുൻ വി നയിക്കുന്ന ടീമിൽ 16 പുതുമുഖങ്ങളാണ് ഉള്ളത്.  കേരള ടീമിലെ ഗോൾ കീപ്പറാണ് മിഥുൻ. പി ബി രമേശ് ആണ് പരിശീലകൻ. നിലവിലെ ചാമ്പ്യന്മാരായ കേരളം കിരീടം നിലനിർത്താനാണ് ഇറങ്ങുക.

       ഡൽഹി, കോഴിക്കോട്, ഭുവനേശ്വർ എന്നീ വേദികളിലായാണ് യോഗ്യതാ മത്സരങ്ങൾ നടക്കുന്നത്. 
ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് നാളെ ഡൽഹിയിൽ തുടക്കമാകും. നിലവിലെ ജേതാക്കളായ കേരളം ഉൾപ്പെടുന്ന ഗ്രൂപ്പ് രണ്ടിലെ മൽസരങ്ങൾ 26 മുതൽ 28 വരെ കോഴിക്കോടാണ് നടക്കുക. രാജസ്ഥാനുമായാണ് കേരളത്തിന്റെ ആദ്യമൽസരം.

ഗോൾ കീപ്പർമാർ – വി. മിഥുൻ (കണ്ണൂർ), പി.എ. അജ്മൽ (മലപ്പുറം), ടി.വി. അൽക്കേഷ് രാജ് (തൃശൂർ)
പ്രതിരോധം – എം. മനോജ്, ആർ. ഷിനു, ബെഞ്ചമിൻ ബോൾസ്റ്റർ, ജെ. ജെറിറ്റൊ (തിരുവനന്തപുരം), കെ. അമീൻ, യു. മുഹമ്മദ് സലിം (മലപ്പുറം), സച്ചു സിബി (ഇടുക്കി), അഖിൽ ജെ. ചന്ദ്രൻ (എറണാകുളം)
മധ്യനിര – ഋഷിദത്ത് (തൃശൂർ)‌, എം. റാഷിദ്, റിസ്‍വാൻ അലി (കാസർകോട്), ഗിഫ്റ്റി സി. ഗ്രേഷ്യസ് (വയനാട്), നിജോ ഗിൽബർട്, പി. അജീഷ് (തിരുവനന്തപുരം), വിശാഖ് മോഹൻ (എറണാകുളം), കെ.കെ. അബ്ദു റഹീം (മലപ്പുറം)
മുന്നേറ്റം – എം. വിനീഷ്, ബി. നരേഷ്, ജോൺപോൾ എന്നിങ്ങനെയാണ് ടീം അംഗങ്ങൾ.

NDR News
22 Dec 2022 03:14 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents