headerlogo
sports

കളിക്കളത്തിൽ തിളങ്ങി നടുവണ്ണൂർ മെട്രോ ഫുട്ബോൾ അക്കാദമി

യുവജനക്ഷേമ ബോർഡിൻ്റെ സംസ്ഥാനതല ഫുട്ബോൾ മത്സരത്തിലാണ് അക്കാദമി കിരീടം ചൂടിയത്

 കളിക്കളത്തിൽ തിളങ്ങി നടുവണ്ണൂർ മെട്രോ ഫുട്ബോൾ അക്കാദമി
avatar image

NDR News

21 Nov 2022 08:13 PM

നടുവണ്ണൂർ: കാൽപ്പന്ത് കളിയ്ക്ക് അവേശമേറ്റി കിരീടം ചൂടി നടുവണ്ണൂർ മെട്രോ ഫുട്ബോൾ അക്കാദമി. കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് സംസ്ഥാന തലത്തിൽ കോഴിക്കോടിൻ്റെ വനിതാ ടീം കിരീടം ചൂടിയപ്പോൾ ജില്ലയെ പ്രതിനിധീകരിച്ച മെട്രോ ഫുട്ബോൾ അക്കാദമി നടുവണ്ണൂരിന്റെ പുരുഷ ടീം റണ്ണേഴ്സ് അപ്പായി. 

        വനിതാ വിഭാഗത്തിൽ കണ്ണൂരിലെ പരാജയപ്പെടുത്തിയാണ് കോഴിക്കോട് ജേതാക്കളായത്. പുരുഷ വിഭാഗത്തിൽ എതിരില്ലാത്ത ഒരു ഗോളിന് പാലക്കാട് കിരീടം സ്വന്തമാക്കിയപ്പോൾ കോഴിക്കോട് രണ്ടാം സ്ഥാനക്കാരായി. 

        ലഹരി വിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ് സംസ്ഥാന യുവജനക്ഷേമ ബോർഡ് മത്സരം സംഘടിപ്പിച്ചത്. വളാഞ്ചേരിയിൽ വെച്ച് നടന്ന ടൂർണമെൻ്റിലാണ് മെട്രോ അക്കാദമി മാറ്റുരച്ചത്.

NDR News
21 Nov 2022 08:13 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents