കോഴിക്കോട്ട് പുഴയിൽ ലെയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചു
കേരളത്തിന്റെ മിശിഹാ പ്രേമം ഏറ്റെടുത്ത് ലോകവും
കോഴിക്കോട്: ഖത്തറിൽ ഫിഫ ഫുട്ബോൾ ലോകകപ്പ് തുടങ്ങും മുൻപേ കോഴിക്കോട്ടെ അർജന്റീന ആരാധകരുടെ ആവേശം ഏറ്റെടുത്ത് ലോകവും. കോഴിക്കോട് പുഴയിലെ തുരുത്തിൽ സ്ഥാപിച്ച ലയണൽ മെസ്സിയുടെ കൂറ്റൻ കട്ടൗട്ട് അർജന്റീനയുടെ ആരാധക സംഘങ്ങളും അർജന്റീനയിലെ മാധ്യമങ്ങളും ഏറ്റെടുത്തു കഴിഞ്ഞു. പുല്ലാവൂരിലെ ആരാധകരാണ് മെസ്സിയുടെ കട്ടൗട്ട് ഒരുക്കിയത്.
കട്ടൗട്ട് നിർമിച്ച് സ്ഥാപിക്കുന്നതിന്റെ വിഡിയോ ദൃശ്യവും പുറത്തു വന്നിട്ടുണ്ട്. ലോകകപ്പിന് ഖത്തറിൽ തുടക്കമാകാൻ ഇനി ദിവസങ്ങൾ മാത്രമാണു ബാക്കിയുള്ളത്. നവംബർ 20ന് ഖത്തറും ഇക്വഡോറും തമ്മിലാണ് ആദ്യ മത്സരം. 22ന് സൗദി അറേബ്യയ്ക്ക് എതിരെയാണ് അർജന്റീനയുടെ ആദ്യ പോരാട്ടം. സൗദി, മെക്സിക്കോ, പോളണ്ട് ടീമുകൾക്കൊപ്പം ഗ്രൂപ് സിയിലാണ് അർജൻറീന കളിക്കുക.