headerlogo
sports

ഉള്ളിയേരി എയുപി സ്കൂൾ കായികമേള നടത്തി

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഉദ്ഘാടനം ചെയ്തു

 ഉള്ളിയേരി എയുപി സ്കൂൾ കായികമേള നടത്തി
avatar image

NDR News

28 Oct 2022 08:12 AM

ഉള്ളിയേരി: ഉള്ളിയേരി എ യു പി സ്കൂൾ കായികമേള മിനി സ്റ്റേഡിയത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി അജിത ഉദ്ഘാടനം ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് രതീഷ് വിസി അധ്യക്ഷൻ വഹിച്ച ചടങ്ങിൽ എൻ പി ഗിരീഷ്,എൻ കെ സലിം, എം പി ടി എ ചെയർ പേഴ്സൺ സൽമ, സിജിലേഷ്,കെ കെ സുരേന്ദ്രൻ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

       കുട്ടികളുടെ വർണ്ണാഭമായ മാർച്ച് ഫാസ്റ്റ് നടന്നു. തുടർന്ന് വിവിധ ഇനങ്ങളിലായി 300 ഓളം കുട്ടികൾ മത്സരങ്ങളിൽ പങ്കെടുത്തു. വിജയികൾക്കുള്ള മെഡലുകൾ ഹെഡ്മാസ്റ്റർ പി എം ദിനേശൻ, അനു ലതീഷ്, സല്‍മ നൗഫൽ, അരുണേന്ദു, അൽഫിയ, സി മണി, നിമിഷ, റഷീദ, ബിജു, കെ വി സുരേഷ്, ശ്രീജിത്ത്, മുഹമ്മദ് ശരീഫ്, എന്നിവർ ചേർന്ന് വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പിഎം ദിനേശൻ ചടങ്ങിന് സ്വാഗതവും കൺവീനർ കെ വി ബ്രജേഷ് കുമാർ നന്ദിയും രേഖപ്പെടുത്തി.

NDR News
28 Oct 2022 08:12 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents