headerlogo
sports

കോഴിക്കോട് ജില്ലാതല സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ മെട്രോ ഫുട്ബോൾ അക്കാദമി ജേതാക്കൾ

പുരാവസ്തുവകുപ്പ് മന്ത്രി അഹമ്മദ്‌ ദേവർ കോവിൽ സമ്മാനം വിതരണം ചെയ്തു

 കോഴിക്കോട് ജില്ലാതല സെവെൻസ് ഫുട്ബോൾ ടൂർണമെൻ്റിൽ മെട്രോ ഫുട്ബോൾ അക്കാദമി ജേതാക്കൾ
avatar image

NDR News

24 Oct 2022 08:52 PM

നടുവണ്ണൂർ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച കോഴിക്കോട് ജില്ലാതല സെവെൻസ് ഫുട്ബോൾ മത്സരത്തിൽ എഫ്‌.സി ഉമ്മളത്തൂരിനെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തി മെട്രോ ഫുട്ബോൾ അക്കാദമി നടുവണ്ണൂർ ജേതാക്കളായി.

       ഇതോടെ സംസ്ഥാന തലത്തിൽ കോഴിക്കോട് ജില്ലയെ പ്രതിനിധീകരിക്കാൻ ടീം അർഹത നേടി. വിജയികൾക്കുള്ള ട്രോഫികൾ സംസ്ഥാന തുറമുഖ പുരാവസ്തു, മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ്‌ ദേവർ കോവിൽ വിതരണം ചെയ്തു. 

       ചടങ്ങിൽ കെഎം സച്ചിൻ ദേവ് എംഎൽഎ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ മുഖ്യാതിഥി ആയിരുന്നു. കോട്ടൂർ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സി. എച്ച്. സുരേഷ് ചടങ്ങിൽ സ്വാഗതം പറഞ്ഞു

NDR News
24 Oct 2022 08:52 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents