നടുവണ്ണൂർ വ്യാപാര ഫെസ്റ്റ്; വടം വലിയിൽ ഫൈറ്റേർസ് കാഞ്ഞിരങ്ങാട് ജേതാക്കൾ
ജൂനിയർ പാസ്കോ പെരിവില്ലി, ഹായ് ഫ്രണ്ട്‌സ് കാലിക്കറ്റ് ടീമുകൾ രണ്ടും മൂന്നും സ്ഥാനത്തെത്തി
നടുവണ്ണൂർ: വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി ഐ.അർ.ഇ അസോസിയേഷന്റെ നിയന്ത്രണത്തിൽ നടുവണ്ണൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് വളണ്ടിയർ ഗ്രൂപ്പ് സംഘടിപ്പിച്ച വയനാട് - കോഴിക്കോട് ജില്ലാതല വടംവലി മത്സരത്തിൽ ഫെർഫക്ട് ബിൽഡേർസ് സ്പോൺസർ ചെയ്ത ഫൈറ്റേർസ് കാഞ്ഞിരങ്ങാട്, വയനാട് വിജയിയായി.
വാശിയേറിയ മത്സരത്തിൽ ജൂനിയർ പാസ്കോ പെരിവില്ലി രണ്ടാം സ്ഥാനവും ഹായ് ഫ്രണ്ട്‌സ് കാലിക്കറ്റ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ബാലുശ്ശേരി സി.ഐ സുരേഷ് കുമാർ എം. കെ. പരിപാടി ഉദ്ഘാടനം ചെയ്തു. മയൂര തറുവൈ കുട്ടി അധ്യക്ഷനായി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോദരൻ, ബ്ലോക്ക് മെമ്പർ എം. കെ. ജലീൽ, സജ്ന അക്സർ, ചന്ദ്രൻ വിക്ടറി, ഷബീർ നിടുങ്ങണ്ടി, ഇ. അച്ചുതൻ, എൻ. ആലി, കെ. രാജീവൻ, എം. കെ. പരീദ്, ആനന്ദൻ പി, ഫസ്ലു സന, സുമേഷ്, ഫവാസ്, സി. സത്യപാലൻ, രാജൻ പഷ്ണമ്പലം, ബൈജു പിജി എന്നിവർ സംസാരിച്ചു.