ഉപജില്ലാ വോളീബോൾ മത്സരങ്ങളിൽ മികച്ച നേട്ടവുമായി വാകയാട് ഹയർ സെക്കൻഡറി സ്ക്കൂൾ
ഫൈനലിൽ തുടർച്ചയായ രണ്ട് സെറ്റുകളിൽ ജി.എച്ച്.എസ്.എസ് നടുവണ്ണൂരിനെയാണ് പരാജയപ്പെടുത്തിയത്
നടുവണ്ണൂർ: ഉപജില്ലാ തല വോളിബോൾ മത്സരങ്ങളിൽ തകർപ്പൻ വിജയവുമായി വാകയാട് ഹയർ സെക്കൻഡറി സ്കൂൾ. നടുവണ്ണൂർ ഗവ: ഹയർ സെക്കണ്ടറി സ്ക്കൂൾ ഗ്രൗണ്ടിൽ നടന്ന മത്സരങ്ങളിൽ സീനിയർ ബോയ്സ് വിഭാഗത്തിൽ ഫൈനലിൽ തുടർച്ചയായ രണ്ട് സെറ്റുകളിൽ ജി.എച്ച്.എസ്.എസ് നടുവണ്ണൂരിനെ പരാജയപ്പെടുത്തി എൻ.എച്ച്.എസ്.എസ് വാകയാട് ജേതാവായി.
ജൂനിയർ ബോയ്സ് വിഭാഗത്തിലും ജി.എച്ച്.എസ്.എസ് നടുവണ്ണൂരിനെ പരാജയപ്പെടുത്തി എൻ.എച്ച്.എസ്.എസ് വാകയാടും സീനിയർ ഗേൾസ് വിഭാഗത്തിൽ എൻ.എച്ച്.എസ്.എസ് വാകയാടിനെ പരാജയപ്പെടുത്തി ജി.എച്ച്.എസ്.എസ് നടുവണ്ണൂരും ജേതാക്കളായി. ജൂനിയർ ഗേൾസ് വിഭാഗത്തിൽ ജി.എച്ച്.എസ്.എസ് നടുവണ്ണൂരും എൻ.എച്ച്.എസ്.എസ് വാകയാടും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരം മാറ്റി വെച്ചു.
യുപി വിഭാഗത്തിൽ കോട്ടൂർ എ.യു.പി.എസ്സിനെ പരാജയപെടുത്തി ജി.എച്ച്.എസ്.എസ് നടുവണ്ണൂർ ജേതാക്കളായി. എല്ലാ വിഭാഗം സബ് ജില്ലാ ടീമിലേക്കും എൻ.എച്ച്.എസ്.എസ് വാകയാടിലെ നിരവധി താരങ്ങൾക്ക് സെലക്ഷൻ ലഭിച്ചു.