headerlogo
sports

മെട്രോ ഫുട്ബോൾ ടൂർണമെൻ്റ്; സെവൻസ്റ്റാർ സ്പോർട്സ് ക്ലബ് കുന്ദമംഗലം ജേതാക്കൾ

ടൂർണമെൻ്റിലൂടെ സമാഹരിച്ച മുഴുവൻ തുകയും ഇവാൻ ചികിത്സാ നിധിയിലേക്ക് കൈമാറി

 മെട്രോ ഫുട്ബോൾ ടൂർണമെൻ്റ്; സെവൻസ്റ്റാർ സ്പോർട്സ് ക്ലബ് കുന്ദമംഗലം ജേതാക്കൾ
avatar image

NDR News

16 Aug 2022 12:10 PM

നടുവണ്ണൂർ: മെട്രോ ഫുട്ബോൾ അക്കാദമി നടുവണ്ണൂരിന്റെ ആഭിമുഖ്യത്തിൽ ഇവാൻ ചികിത്സാ ധനസമാഹരണത്തിനായി ഫുട്ബോൾ ടൂർണമെന്റ് നടത്തി. നടുവണ്ണൂർ മെട്രോ ഗ്രൗണ്ടിൽ 14, 15 തിയതികളിലായി നടന്ന ടൂർണമെൻ്റിൽ 2008 - 09, 10 - 11 വിഭാഗങ്ങളിലായി 18 ടീമുകൾ പങ്കെടുത്തു. 

      2008-09 വിഭാഗത്തിൽ പെനൽട്ടി ഷൂട്ടൗട്ടിൽ സെവൻസ്റ്റാർ സ്പോർട്ട്സ് ക്ലബ് കുന്ദമംഗലം റിയൽ ഷൂട്ടേഴ്സ് കൊയിലാണ്ടിയെ പരാജയപ്പെടുത്തി ജേതാക്കളായി. 2010 - 11 വിഭാഗത്തിൽ നറുക്കെടുപ്പിലൂടെ മെട്രോ നടുവണ്ണൂരിനെതിരെ റിയൽ ഷൂട്ടേഴ്സ് ജേതാക്കളായി തെരഞ്ഞെടുത്തു. ടൂർണമെന്റിലൂടെ ലഭിച്ച മുഴുവൻ തുകയും ഇവാൻ ചികിത്സാ ധനസഹായ ഫണ്ടിലേക്ക് കൈമാറി. 

      ചടങ്ങ് നടുവണ്ണൂർ പഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോധരൻ ഉദ്ഘാടനം ചെയ്തു. ചികിത്സ ഫണ്ട് മെട്രോ ഡയറക്ടർ അഡ്വ. ഗോപിനാഥിൽ നിന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. പി. ദാമോധരൻ ഏറ്റുവാങ്ങി. ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ടി. സി. സുരേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി. എം. ശശി, ഫുട്ബോൾ അസോസിയേഷൻ മെമ്പർ അശോകൻ, സോമൻ, ജിജീഷ് എന്നിവർ ട്രോഫികൾ വിതരണം ചെയ്തു. പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. മെട്രോ ട്രസ്റ്റ് പ്രസിഡണ്ട് സത്യൻ പടിഞ്ഞാറയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മെട്രോ സെക്രട്ടറി സുരേഷ് കെ. കെ. സ്വാഗതവും ഡയറക്ടർ വിനോദ് നന്ദിയും രേഖപ്പെടുത്തി.

NDR News
16 Aug 2022 12:10 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents