headerlogo
sports

മെട്രോ ഫുട്ബോൾ അക്കാദമി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

ഇവാൻ ചികിത്സാ സഹായധന ശേഖരാർത്ഥമാണ് ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്

 മെട്രോ ഫുട്ബോൾ അക്കാദമി സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
avatar image

NDR News

05 Aug 2022 09:59 PM

നടുവണ്ണൂർ: ഇവാൻ ചികിത്സാ സഹായധന സമാഹാരണത്തിനുവേണ്ടി മെട്രോ ഫുട്ബോൾ അക്കാദമി സംഘടിപ്പിക്കുന്ന അണ്ടർ 14, അണ്ടർ 12 സെവൻസ് ഫുട്ബാൾ ടൂർണമെന്റ് ആഗസ്റ്റ് 14, 15 തിയ്യതികളിൽ നടുവണ്ണൂർ മെട്രോ ഗ്രൗണ്ടിൽ നടക്കും. കായിക പരിശീലനത്തോടൊപ്പം പൊതുവിജ്ഞാനം കളിക്കാരിൽ വളർത്തുക എന്ന ലക്ഷ്യത്തോടെ ഈ ടൂർണമെന്റിൽ പങ്കെടുക്കുന്ന കളിക്കാർക്ക് വേണ്ടി സ്വാതന്ത്ര്യദിനത്തെയും ലോകകപ്പിനെയും അടിസ്ഥനമാക്കിയുള്ള ക്വിസ് മത്സരം പതിനാലാം തിയ്യതി ഉച്ചക്ക് ഒരു മണിക്ക് നടത്തും. 

       മെട്രോ ഫുട്ബോൾ അക്കാദമിയുടെ ഫുട്ബോൾ പരിശീലനത്തിന്റെ പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ സെപ്റ്റംബർ 3 ശനിയാഴ്ച രാവിലെ 7 മണിക്ക് മെട്രോ ഗ്രൗണ്ടിൽ നടക്കും. 6 വയസ്സിനും 12 വയസ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾക്കായുള്ള സൗജന്യ ഫുട്ബോൾ പരിശീലനവും മൂന്നാം തിയ്യതി 7മണിക്ക് ആരംഭിക്കുന്നതാണ്.

       വിശദവിവരങ്ങൾക്കായി ബന്ധപ്പെടേണ്ട ഫോൺ നമ്പർ,

     9846742761

     9946159207

NDR News
05 Aug 2022 09:59 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents