headerlogo
sports

സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തോല്പിച്ച് കേരളം സെമിയിൽ

ക്യാപ്റ്റൻ ജിജോ ജോസഫാണ് രണ്ട് ഗോളും നേടിയത് '

 സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തോല്പിച്ച് കേരളം സെമിയിൽ
avatar image

NDR News

22 Apr 2022 10:35 PM

മലപ്പുറം: കാണികൾ കാത്തിരുന്നത് തന്നെ കളിക്കളത്തിൽ കണ്ടു. സന്തോഷ് ട്രോഫിയിൽ പഞ്ചാബിനെ തകർത്ത് കേരളം സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. തുടക്കത്തിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം ശക്തമായി തിരിച്ച് വന്നാണ് കേരള വിജയം.ഇതോടെ സന്തോഷ് ട്രോഫി സെമി ഫൈനൽ റൗണ്ടിൽ കടക്കുന്ന ആദ്യ ടീമായി കേരളം മാറി.

11-ാം മിനിറ്റിൽ മൻവീർ സിങ്ങിന്റെ ഗോളിൽ പഞ്ചാബാണ് മുന്നിലെത്തിയത്. പക്ഷെ, അഞ്ച് മിനിറ്റിനകം ആതിഥേയർ ഗോൾ തിരിച്ചടിച്ചു. 16-ാം മിനിറ്റിൽ ക്യാപ്റ്റൻ ജിജോ ജോസഫിന്റെ ഗോളിലൂടെ കേരളം സമനില നേടുകയായിരുന്നു. നിശ്ചിത സമയം തീരാൻ അഞ്ച് മിനിറ്റ് ബാക്കിനിൽക്കെയാണ് കേരളം മുന്നിലെത്തിയത്. ജിജോ ജോസഫിന്റെ വകയായിരുന്നു രണ്ടാം ഗോളും.  10 പോയിന്റ് നേടി ആതിഥേയർ എ ഗ്രൂപ്പിൽ ഒന്നാമതാണ്. നാല് കളിയിൽനിന്ന് മൂന്ന് ജയവും ഒരു സമനിലയുമാണ് കേരളത്തിന്.

     ഇന്ന് നടന്ന ആദ്യ മത്സരത്തിൽ മൂന്നിനെതിരെ നാല് ഗോളുകൾക്ക് ബംഗാൾ മേഘാലയയെ തോൽപ്പിച്ചിരുന്നു. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ആറ് പോയിന്റോടെ ബംഗാൾ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി നാല് പോയിന്റോടെ മേഘാലയയാണ് ഗ്രൂപ്പിൽ മൂന്നാമത്

NDR News
22 Apr 2022 10:35 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents