ഐ.പി.എൽ : ചെന്നെെ സൂപ്പർ കിങ്സിന് രണ്ടാം ജയം
ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെയാണ് പരാജയപ്പെടുത്തിയത്
മുംബൈ: മുംബൈ ഇന്ത്യൻസിനെ മുട്ടുകുത്തിച്ച് ചെന്നൈ സൂപ്പർ കിങ്സ്. എം.എസ്. ധോണിയുടെ ഫിനിഷിഗ് മികവിലാണ് ചെന്നൈ സീസണിലെ രണ്ടു വിജയം സ്വന്തമാക്കിയത്. മുംബൈ ഉയർത്തിയ 156 റൺസ് വിജയലക്ഷ്യം ചെന്നെെ മൂന്ന് വിക്കറ്റിന് മറികടക്കുകയായിരുന്നു. ജയദേവ് ഉനദ്ഘട്ട് എറിഞ്ഞ അവസാന ഓവറില്‍ 17 റണ്‍സായിരുന്നു ജയിക്കാന്‍ വേണ്ടിയിരുന്നത്.
അവസാന ഓവറിൽ ധോണി നേടിയ 16 റൺസ് ചെന്നൈയെ വിജയത്തിലെത്തിക്കുകയായിരുന്നു. സ്‌കോര്‍ മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ 155-7, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് 20 ഓവറില്‍ 156-7.