headerlogo
sports

സന്തോഷ് ട്രോഫി ഫുട്ബോൾ ; മലപ്പുറത്ത് ഇന്ന് തുടക്കം

ഗ്രൂപ്പ് എയിൽ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മത്സരം.

 സന്തോഷ് ട്രോഫി ഫുട്ബോൾ ; മലപ്പുറത്ത്  ഇന്ന് തുടക്കം
avatar image

NDR News

16 Apr 2022 07:20 AM

മലപ്പുറം: സന്തോഷ് ട്രോഫി ഫുട്ബോൾ ചാമ്പ്യൻഷിപ്പിന് മലപ്പുറത്ത് ഇന്ന് തുടക്കമാകും. മലപ്പുറം കോട്ടപ്പടി മൈതാനത്ത് ഇന്ന് രാവിലെ 9.30 ന് ആദ്യ മത്സരത്തിന് വിസിൽ മുഴങ്ങും. മഞ്ചേരി പയ്യനാട്, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ. ഗ്രൂപ്പ് എയിൽ പശ്ചിമ ബംഗാളും പഞ്ചാബും തമ്മിലാണ് ആദ്യ മത്സരം. 

       രാത്രി 8 മണിക്ക് പയ്യനാട് സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. ജിജോ ജോസഫ് നയിക്കുന്ന യുവ നിരയുമായാണ് ഇത്തവണ കേരളം കളിക്കളത്തിലിറങ്ങുന്നത്.  ടൂർണമെന്റിൽ  കേരളം എ ഗ്രൂപ്പിൽ പശ്ചിമബംഗാൾ, പഞ്ചാബ്, മേഘാലയ, രാജസ്ഥാൻ എന്നീ ടീമുകൾക്കെതിരേ മത്സരിക്കും.

       ആറ് തവണ സന്തോഷ് ട്രോഫി കരസ്ഥമാക്കിയ കേരളം ഏഴാം തവണയും കിരീടം നേടുമെന്ന പ്രതീക്ഷയിലാണ് ഇവിടത്തെ ഫുട്ബോൾ ആരാധകർ.

NDR News
16 Apr 2022 07:20 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents