headerlogo
sports

ജില്ലാതല ക്രിക്കറ്റ് ടൂർണമെൻ്റ്: വാരിയസ് പേരാമ്പ്ര ചാമ്പ്യൻമാർ

പ്രജിത്ത് പേരാമ്പ്രയെ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരൻ

 ജില്ലാതല ക്രിക്കറ്റ് ടൂർണമെൻ്റ്: വാരിയസ് പേരാമ്പ്ര ചാമ്പ്യൻമാർ
avatar image

NDR News

14 Mar 2022 05:34 PM

മേപ്പയൂർ: യോർക്ക് ഷെയറിന്റെ നേതൃത്വത്തിൽ നടന്ന ജില്ലാതല ക്രിക്കറ്റ് ടൂർണ്ണമെന്റിൽ വാരിയസ് പേരാമ്പ്ര ചാമ്പ്യൻമാരായി. മത്സരത്തിൽ സീനിയസ് കലിക്കറ്റ് റണ്ണേഴ്സ് അപ് ആയി. പ്രജിത്ത് പേരാമ്പ്രയെ ടൂർണ്ണമെന്റിലെ മികച്ച കളിക്കാരനായി തെരഞ്ഞെടുത്തു.

      നൊച്ചാട് ഇ.എം.എസ് മിനി സ്‌റ്റേഡിയത്തിൽ വെച്ച് നടന്ന ടൂർണമെൻ്റിൽ 16 ടീമുകൾ പങ്കെടുത്തു. വിജയികൾക്ക് ടെന്നീസ് ബോൾ ക്രിക്കറ്റ് പ്ലെയർ പൂവാർ കണ്ണൻ ട്രോഫി സമ്മാനിച്ചു.

     സി. എം. സുബിഷ്, ആർ. ധനിക്ക്, പി. റംഷാദ്, കെ. സാഹിർ, പി. നിതിൻ, മനുമോൻ, പി. ടി. അതുൽ എന്നിവർ നേതൃത്വം നൽകി.

NDR News
14 Mar 2022 05:34 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents