headerlogo
sports

അണ്ടർ 19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ

അഞ്ചാം തവണയാണ് ഇന്ത്യൻ ടീം കിരീടമണിയുന്നത്

 അണ്ടർ 19 ലോകകപ്പിൽ മുത്തമിട്ട് ഇന്ത്യയുടെ ചുണക്കുട്ടികൾ
avatar image

NDR News

06 Feb 2022 11:02 AM

നോർത്ത് സൗണ്ട് (ആന്റിഗ്വ): അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ് അഞ്ചാം തവണയും സ്വന്തമാക്കി ടീം ഇന്ത്യ. ഫൈനലിൽ കരുത്തരായ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യൻ കൗമാരപ്പട കിരീടം നേട്ടം കൈവരിച്ചത്. ഇംഗ്ലണ്ട് ഉയർത്തിയ 190 റൺസ് വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തിൽ 14 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടന്നു.

     ഇതിനുമുമ്പ് 2000, 2008, 2012, 2018 വർഷങ്ങളിലെ ലോകകിരീടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. അർധ സെഞ്ച്വറി നേടിയ ഷെയിക്ക് റഷീദിന്റെയും (84 പന്തിൽ 50 റൺസ്) നിഷാന്ത് സിന്തുവിന്റെയും (54 പന്തിൽ പുറത്താകെ 50 റൺസ്) മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 

     കളിയിലെ താരമായ രാജ് ബാവ അഞ്ചു വിക്കറ്റും 35 റൺസും ഇന്ത്യൻ സ്കോർ ഉയർത്തി ചേർത്തു. അടുത്തടുത്ത പന്തുകളിൽ തുടർച്ചയായ സിക്സറുകൾ പറത്തിയ ദിനേശ് ബനയാണ് ഇന്ത്യയുടെ വിജയറൺ നേടിയത്. സ്കോർ: ഇംഗ്ലണ്ട്-189/10 (44.5 ഓവർ), ഇന്ത്യ- 195/6 (47.4 ഓവർ).

NDR News
06 Feb 2022 11:02 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents