തുറയൂരിന് ആവേശം പകർന്നു എവി ഹാജി പൊളിറ്റിക്കൽ സ്കൂൾ സമ്മേളനവും പുസ്തക മേളയും സമാപിച്ചു
സമാപന സമ്മേളനം ടി. ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു

തുറയൂർ :
അഞ്ചു ദിവസമായി നടന്നു വരുന്ന എവി ഹാജി പൊളിറ്റിക്കൽ സ്കൂൾ സമ്മേളനവും പുസ്തകമേളയും അറിവും ചിന്തയും സാഹോദര്യവും നാടിനു പകർന്നു കൊണ്ട് സമാപിച്ചു. സമാപന സമ്മേളനം കെ റെയിൽ വിരുദ്ധ സമര സമിതി ചെയർമാൻ ടി. ടി. ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. കെ റെയിൽ പൗര പ്രമുഖർക്ക് വേണ്ടി ഉണ്ടാക്കുന്ന പദ്ധതി ആയതു കൊണ്ടാണ് മുഖ്യമന്ത്രി 'പൗരപ്രമുഖരുമായി' സംസാരിക്കുന്നത്. തന്റെ ഭരണത്തിൽ സാധാരണക്കാർക്കും തൊഴിലാളികൾക്കും ഒരു സ്ഥാനവുമില്ല എന്ന തങ്ങളുടെ ഫ്യൂഡൽ മാടമ്പി വ്യവസ്ഥയോടുള്ള അഭിമുഖ്യമാണ് മുഖ്യ മന്ത്രി പ്രകടിപ്പിച്ചിട്ടുള്ളത്. ഇത് തികച്ചും കേരളത്തിന് അന്യമാണ്, അപമാനമാണെന്നും ടി. ടി. ഇസ്മായിൽ പറഞ്ഞു.
മനാഫ് അരീക്കോട്, ഇസ്മായിൽ വയനാട്, ടി. കെ. ലത്തീഫ് മാസ്റ്റർ, നിഅമതുള്ള കോട്ടക്കൽ എന്നിവർ സംസാരിച്ചു
പുസ്തക പരിചയം, സാംസ്കാരിക സമ്മേളനം, ടീ ടോക്ക്, ഗേൾസ് മീറ്റ്, വിദ്യാർത്ഥി സമ്മേളനം, യുവജന സമ്മേളനം എന്നിങ്ങനെ വിവിധ സെഷനുകളിൽ ആയി പ്രമുഖ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.
പ്രമുഖ സംഗീതജ്ഞനായ
പ്രേം കുമാർ മാസ്റ്റർ, യുസി വാഹിദ് മാസ്റ്റർ, സന ഫാത്തിമ, മുബഷിറ മുനീർ എന്നിവർ നേതൃത്വം നൽകിയ ടീ ടോക്ക് തികച്ചും വ്യത്യസ്തമായി. ഗത കാല സ്മരണകൾ ഉണർത്തിക്കൊണ്ടുള്ള പഴയ നാടൻ ഗാനങ്ങൾ മാപ്പിള പാട്ടുകൾ ശ്രോതാക്കളിലും ആവേശമുണർത്തി. എ. എം. അസൈനാർ മാസ്റ്റർ, ഹംസ കോയിലോത് എന്നിവർ കൂടി ഗാന സായാഹ്നത്തിൽ പങ്കു കൊണ്ടു. ഒലിവു ബുക്ക്സ്ന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുസ്തക മേള പ്രദേശത്തിന്റെ ഉത്സവമായി . പൊതുജനങ്ങൾ, തൊഴിലാളികൾ ഉദ്യോഗസ്ഥന്മാർ രാഷ്ട്രീയ സാമൂഹ്യ രംഗത് പ്രവർത്തിക്കുന്നവർ, വിദ്യാർത്ഥികൾ, സ്ത്രീകൾ എന്നിവരുടെ വർധിച്ച സാന്നിധ്യം പുസ്തക മേളയ്ക്ക് മാറ്റു കൂട്ടി.
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ മുനീർ കുളങ്ങര അധ്യക്ഷത വഹിച്ചു. കൺവീനർ ഇസ്സുദ്ധീൻ പി. കെ. സ്വാഗതം പറഞ്ഞു. ശാഖാ സമ്മേളനത്തിലെ അവാർഡ് ജേതാക്കളെ ജനറൽ സെക്രട്ടറി സി. എ. നൗഷാദ് പ്രഖ്യാപിച്ചു. മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി ജനറൽ സെക്രട്ടറി ടി. കെ. ലത്തീഫ് മാസ്റ്റർ, മഠത്തിൽ അബ്ദുറഹ്മാൻ, കെ. ടി. ഗഫൂർ, കട്ടിലേരി പോക്കർ ഹാജി എന്നിവർ അവാർഡ് വിതരണം ചെയ്തു. ഒ എം റസാഖ് നന്ദി പറഞ്ഞു.