ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സി പോരാട്ടം
വാസ്‌കോ തിലക് മൈതാനിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം
ഗോവ: ഐഎസ്എല്ലില്‍ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിന്‍ എഫ്.സി പോരാട്ടം. വാസ്‌കോ തിലക് മൈതാനിൽ ഇന്ന് രാത്രി 7:30 നാണ് മത്സരം. സീസണിലെ മൂന്നാം ജയമാണ് തേടിയാണ് ബ്ലാസ്റ്റേഴ്സ് ഇന്നിറങ്ങുക. അനായാസ ജയം മനസ്സിലുറപ്പിച്ചു വന്ന മുംബൈ സിറ്റി എഫ്.സിയുടെ പരാജയപ്പെടുത്തിയ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്‌സ്. സീസണിലാദ്യമായി കേരളത്തിന്റെ കൊമ്പന്മാര്‍ വമ്പ് കാട്ടിയ മത്സരത്തില്‍ വിജയം കാല്‍ ഡസന്‍ ഗോളുകളുടെ മാര്‍ജിനിലായിരുന്നു.
മലയാളി താരം സഹലും വാസ്‌ക്വേസും ഡിയാസും ജീക്‌സണും എല്ലാം പരിശീലകന്‍ വുകുമനോവിച്ചിന്റെ തന്ത്രങ്ങൾക്കൊപ്പം ചുവടുറപ്പിച്ചപ്പോൾ ചാമ്പ്യന്മാര്‍ക്ക് അടിപതറി. കഴിഞ്ഞ 5 മത്സരങ്ങളില്‍ തോല്‍വി അറിയതെയെത്തിയ ബ്ലാസ്റ്റേഴ്‌സിന് ഇന്ന് മുന്‍ ചാമ്പ്യന്മാരെയാണ് നേരിടേണ്ടത്.
കളിച്ച ആറ് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ജയിച്ച ചെന്നൈ തോല്‍വി അറിഞ്ഞത് ഒരൊറ്റ മത്സരത്തില്‍ മാത്രമാണ്. പ്ലേമേക്കർ ലിലിയന്‍ സുല ചാങ്‌തെയാണ് ടീമിൻ്റെ ആത്മധൈര്യം.