headerlogo
sports

കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ പുതുച്ചേരിയെ തോൽപിച്ചാണ് കേരളം ഫൈനലിലെത്തിയത്.

 കേരളം സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍
avatar image

NDR News

05 Dec 2021 05:37 PM

കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം ഫൈനൽ റൗണ്ടിൽ. ദക്ഷിണ മേഖലാ ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടിലെ അവസാന മത്സരത്തിൽ  പുതുച്ചേരിയെ തോൽപിച്ചാണ് കേരളം ഫൈനലിലെത്തിയത്. ഒന്നിനെതിരേ നാല് ഗോളുകൾക്കാണ്  കേരളത്തിന്റെ വിജയം. മൂന്നു മത്സരങ്ങളും വിജയിച്ചതിൻ്റെ ഒമ്പതു പോയിന്റുമായി ഗ്രൂപ്പ് ജേതാക്കളായാണ് കേരളത്തിന്റെ ഫൈനൽ റൗണ്ട് പ്രവേശിക്കുന്നത്. 

ആദ്യ രണ്ടു മത്സരങ്ങളിൽ  അന്തമാൻ നിക്കോബറിനേയും ലക്ഷദ്വീപിനേയും കേരളം തകർത്തിരുന്നു. അന്തമാനെ എതിരില്ലാതെ ഒമ്പതു ഗോളിനും ലക്ഷദ്വീപിനെ എതിരില്ലാത്ത അഞ്ചു ഗോളിനുമാണ് പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളിൽ നിന്നായി 18 ഗോളുകൾ കേരളം നേടി.

NDR News
05 Dec 2021 05:37 PM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents