ഉണ്ണികുളത്ത് യൂത്ത് ലീഗ് ഫുട്ബോൾ മേള സംഘടിപ്പിച്ചു
ജില്ലയിലെ 16 - ഓളം ടീമുകൾ പങ്കെടുത്ത ഫുട്ബോൾ മേളയിൽ ദോഹ സ്പോർട്സ് ഹബ്ബ് ചളിക്കോട് ജേതാക്കളായി
പൂനൂർ: കുന്നുമ്മൽ റഹ്നാസ്, മിദ്ലാജ് മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്ക് വേണ്ടിയും ഇ.ഗംഗാധരൻ മെമ്മോറിയൽ റണ്ണേഴ്‌സ് ട്രോഫിക്ക് വേണ്ടിയും ഉണ്ണികുളം പഞ്ചായത്ത് മുസ് ലിം യൂത്ത് ലീഗ് കമ്മറ്റി ഏകദിന ഫൈവ്സ് ഫുട്ബോൾ ടൂർണ്ണമെന്റ് സംഘടിപ്പിച്ചു. ജില്ലയിലെ 16 - ഓളം ടീമുകൾ ഫുട്ബോൾ മേളയിൽ പങ്കെടുത്തു. ദോഹ സ്പോർട്സ് ഹബ്ബ് ചളിക്കോട് ജേതാക്കളായി.
മുസ് ലിം ലീഗ് ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ് മുക്ക് ഉദ്ഘാടനം ചെയ്തു. റിയാസ് കുന്നുമ്മൽ അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് ജില്ല ജന.സെക്രട്ടറി ടി.മൊയ്തീൻകോയ മുഖ്യാതിഥിയായി.
സുനൈഫ് പുനൂർ, ഷമീർ മാസ്റ്റർ ,അഷ്റഫലി അവേലം,പി.എച്ച്. ഷമീർ, സി.കെ.ഷക്കീർ ,ജുനൈദ് നെരോത്ത്ഹരിദാസൻ, ഷാബിൽ എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഉണ്ണികുളം പഞ്ചായത്ത് മുസ് ലിം ലീഗ് ജന.സെക്രട്ടറി അസ്ലം കുന്നുമ്മൽ ട്രോഫി വിതരണം ചെയ്തു.