ജനങ്ങൾ നമ്മോടൊപ്പമുണ്ടെങ്കിൽ കശ്മീരിലെ ഭീകരതയുടെ അന്ത്യത്തിന് തുടക്കം: ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള
രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഈ ഹീനമായ പ്രവൃത്തിയുടെ വേദനയിലാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.

കാശ്മീർ:പഹൽഗാം ഭീകരാക്രമണ ത്തിന് ശേഷം ജമ്മു കശ്മീർ നിയമസഭയിൽ നടത്തിയ പ്രസംഗത്തിൽ, വടക്ക് മുതൽ തെക്ക് വരെയും, കിഴക്ക് മുതൽ പടിഞ്ഞാറ് വരെയും രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളും ഈ ഹീനമായ പ്രവൃത്തിയുടെ വേദനയിലാണെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള പറഞ്ഞു.
ഈ ആക്രമണത്തിനെതിരെ മുഴുവൻ കശ്മീർ ജനങ്ങളും ഒറ്റക്കെട്ടാണെന്നും ഇത് താഴ്‌വരയിലെ “ഭീകരതയുടെ അവസാനത്തിന്റെ തുടക്കത്തെ” അടയാളപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഏപ്രിൽ 22-ന് നടന്ന ആക്രമണ ത്തിൽ 25 വിനോദസഞ്ചാരികളും ഒരു കശ്മീരിയും ക്രൂരമായി കൊല്ലപ്പെട്ടതിനെത്തുടർന്ന് ഒമർ അബ്ദുള്ള നടത്തിയ പ്രതികരണത്തെ പ്രതിപക്ഷവും ട്രഷറി ബെഞ്ചുകളും തമ്മിലുള്ള അപൂർവ സൗഹൃദ പ്രകടനത്തിൽ ബിജെപി പ്രശംസിച്ചു. ഭീകരാക്രമണത്തെ പ്രതിപക്ഷ നേതാവ് സുനിൽ ശർമ്മ അപലപിക്കുകയും നിയമസഭയുടെ പ്രത്യേക സമ്മേളനവും സർവകക്ഷി യോഗവും വിളിച്ചതിന് മുഖ്യമന്ത്രിയെ പ്രശംസിക്കുകയും ചെയ്തു.