headerlogo
recents

സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം; പ്രതി പിടിയിൽ

പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവർ റംഷാദാണ് ആക്രമിച്ചത്.

 സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം; പ്രതി പിടിയിൽ
avatar image

NDR News

22 Apr 2025 10:32 AM

  കോഴിക്കോട് : സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവർ റംഷാദാണ് ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയെ കസബ പൊലീസ് പിടിയിൽ. തോളിൽ കൈ വെച്ചതിലെ തർക്കമാണ് കാരണം.

   നിഷാദിന്റെ സമീപത്തിരുന്നാണ് റംഷാദ് യാത്ര ചെയ്തത്. ഇതിനിടെ റംഷാദ് നിഷാദിന്റെ തോളിൽ കൈ വെച്ചിരുന്നു. കൈ മാറ്റണമെന്ന് നിഷാദ് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് റംഷാദ് ക്രൂരമായി മർദിച്ചത്. കഴുത്തിൽ കൈ വരിഞ്ഞുമുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തു. ഇത് തടഞ്ഞപ്പോൾ നിലത്തിട്ട് മർദിക്കുകയായിരുന്നു. മുഖത്ത് ആഞ്ഞടിക്കുകയും ചെയ്തു. 

 മർദ്ദനത്തെ തുടർന്ന് നിഷാദിന്റെ പണവും ഫോണും പ്രതി കൈക്കലാക്കി വീണ്ടും മർദിച്ചു. ബസ് നിർത്തിയപ്പോൾ നിഷാദിനെ തള്ളി പുറത്തേക്കിടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് കസബ പൊലീസിൽ നിഷാദ് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. പ്രതി സംഭവസമയത്ത് ലഹരി ഉപയോ​ഗിച്ചിരുന്നതായാണ് പൊലീസ് നൽകുന്ന വിവരം.

NDR News
22 Apr 2025 10:32 AM
Comments Area

ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന അഭിപ്രായം വായനക്കാരുടേത് മാത്രമാണ്. പ്രതികരണങ്ങൾ നിയമവിരുദ്ധമാകാതേയും മറ്റാരേയും അപകീർത്തിപെടുത്താത്തതുമായിരിക്കണം. അത്തരം പരാമർശങ്ങൾ സൈബർ നിയമങ്ങൾ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

Recents