കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡ്
നഗര ത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഔദ്യോഗിക അംഗീകാരം കൊടുത്ത് പുനരധിവസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

കോഴിക്കോട് :കോഴിക്കോട് നഗരത്തിലെ വഴിയോര കച്ചവട ക്കാര്‍ക്ക് ഇനി മുതല്‍ തിരിച്ചറിയല്‍ കാര്‍ഡും. നഗര ത്തിലെ വഴിയോര കച്ചവടക്കാര്‍ക്ക് ഔദ്യോഗിക അംഗീകാരം കൊടുത്ത് പുനരധിവസിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കോഴിക്കോട് നഗരത്തില്‍ ഒഴിച്ചു കൂടനാകാത്ത വഴിയോര കച്ചവട ക്കാരെ പുനരധിവസിപ്പിക്കുകയാണ് കോഴിക്കോട് കോര്‍പ്പറേഷന്‍.
കച്ചവടക്കാര്‍ക്ക് ഔദ്യോഗികമുഖം നല്‍കി പുനരധിവാസം നടത്തുക എന്നതാണ് ലക്ഷ്യം.ഒപ്പം നഗര ത്തിലെ ഗാതാഗത പ്രശ്‌നങ്ങളെ പരിഹരിച്ച് പൊതുജന സഞ്ചാരം സുഖമമാക്കുക എന്നതും കോര്‍പ്പറേഷന്‍ ലക്ഷ്യമിടുന്നു.
നഗരസഭ കണ്ടെത്തിയ 16 വെന്‍ഡിങ് സോണുകള്‍ കച്ചവട ക്കാരെ ഏകോപിപ്പിക്കാനും എളുപ്പത്തില്‍ ഉപഭോക്താക്കള്‍ക്ക് എത്തിചേരാനും സഹായിക്കും. കോര്‍പ്പറേഷന്‍ 1952 പേര്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നത്.