കോഴിക്കോട് വെള്ളയിൽ വീട് കത്തിയ നിലയിൽ
ഇന്ന് രാവിലെയാണ് വീട് കത്തിയ നിലയിൽ കണ്ടെത്തിയത്. വീടിന് തീ പിടിച്ചതെങ്ങനെ യാണെന്നതിൽ വ്യക്തതയില്ല.

കോഴിക്കോട്: കോഴിക്കോട് വെള്ളയിൽ വീട് കത്തിയ നിലയിൽ. വെള്ളയിൽ സ്വദേശി ഫൈജാസിന്റെ വീടാണ് കത്തി നശിച്ചത്. നാട്ടുകാരുടെ പരാതിയിൽ ഫൈജാസിനെ ഇന്നലെ പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇന്ന് രാവിലെയാണ് വീട് കത്തിയ നിലയിൽ കണ്ടെത്തിയത്. വീടിന് തീ പിടിച്ചതെങ്ങനെയാണെന്നതിൽ വ്യക്തതയില്ല.
കഴിഞ്ഞ ഞായറാഴ്‌ച ഫൈജാസും നാട്ടുകാരും തമ്മിൽ സംഘർഷം ഉണ്ടായിരുന്നു. ഈ സംഭവത്തി ലാണ് ഇയാളെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കടുത്ത മദ്യപാനിയായ ഫൈജാസ് ലഹരി വസ്‌തുക്കളും ഉപയോഗിക്കാറുണ്ടെ ന്നാണ് നാട്ടുകാർ ആരോപിക്കു ന്നത്.
മദ്യപിച്ചാൽ അയൽവീടുകളുടെ വാതിലിൽ മുട്ടി ബഹളം വെക്കുന്ന പതിവുണ്ടെന്ന് സ്ഥലം കൗൺസിലർ പറഞ്ഞു. കൂടാതെ നാട്ടിലേക്ക് പുറത്തുനിന്ന് ആര് വന്നാലും ഫൈജാസ് ചോദ്യം ചെയ്യുമെന്നും ആരോപണമുണ്ട്.