റോഡ് വികസനത്തിന് സൗജന്യമായി ഭൂമി നല്‍കിയ മനുഷ്യരാണ് കേരള വികസനത്തിന്റെ കരുത്ത്’: മന്ത്രി മുഹമ്മദ് റിയാസ്
മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു.

കണ്ണൂർ :റോഡ് വികസനത്തിന് സൗജന്യമായി ഭൂമി വിട്ടുനല്‍കിയ മനുഷ്യരാണ് കേരളത്തിന്റെ വികസനത്തിന്റെ കരുത്തെന്ന് മന്ത്രി മുഹമ്മദ് റിയാസ്.
കണ്ണൂര്‍ ജില്ലയിലെ ധര്‍മടം നിയോജക മണ്ഡല ത്തില്‍ മൂന്ന് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന 8 റോഡുകള്‍ വീതികൂട്ടി ആധുനിക നിലവാര ത്തില്‍ നവീകരിച്ചു.
മൂന്ന് പഞ്ചായത്തുകളിലെയും സാധാരണക്കാരായ ജനങ്ങള്‍ നാടിന്റെ വികസനത്തിന് വേണ്ടി സൗജന്യമായി സ്ഥലം വിട്ടു നല്‍കിയതിലൂടെയാണ് ഈ റോഡുകളുടെ വികസനം സാധ്യ മായതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്‍ റോഡുകള്‍ നാടിന് സമര്‍പ്പിച്ചു.