വയനാട്ടിൽ കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം; മൂന്നുപേർ പിടിയിൽ
ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൻ്റെ ചില്ലാണ് അടിച്ചു പൊട്ടിച്ചത്
കൽപ്പറ്റ: വയനാട്ടിൽ കെഎസ്ആർ ടിസി സ്വിഫ്റ്റ് ബസിന് നേരെ ആക്രമണം. ബൈക്കുകളിൽ എത്തിയ മൂന്നു പേരാണ് ബസിൻ്റെ ചില്ല് തകർത്തത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. പരിക്കേറ്റ ഡ്രൈവർ ഇടുക്കി സ്വദേശി പ്രശാന്ത് കൽപ്പറ്റ സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ബാംഗ്ലൂരിൽ നിന്ന് വന്നിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൻ്റെ ചില്ലാണ് കല്ലുകൊണ്ട് അടിച്ചു പൊട്ടിച്ചത്.
താഴെ മുട്ടിൽ മീനങ്ങാടിയിലെ ഹോട്ടലിൽ ഭക്ഷണ വിതരണക്കാരനും സുഹൃത്തുക്കളുമാണ് ആക്രമണം നടത്തിയത്. ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ നിന്നും മാറാൻ കാരണം ബസ് ആണ് എന്ന് ആരോപിച്ചായിരുന്നു ആക്രമണം. ചില്ലു തകർത്തതോടെ ഡ്രൈവർ പ്രശാന്തിന് കണ്ണിനും കൈക്കും പരിക്കേറ്റു. കൽപ്പറ്റയിലെ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി.

