ബാലുശ്ശേരിയിൽ സ്വകാര്യ ബസ് ഇടിച്ച് പരിക്കേറ്റ കാൽനടയാത്രക്കാരൻ മരിച്ചു
താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് പോകുന്ന വീരമണി ബസ്സാണ് അപകടം വരുത്തിയത്

ബാലുശ്ശേരി: ബാലുശ്ശേരിയിൽ സ്വകാര്യ ബസ്സ് ഇടിച്ചതിനെ തുടർന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു. ഇന്നലെ വൈകിട്ട് 5 മണിയോടെ ബാലുശ്ശേരി ബസ്റ്റാൻഡിന് സമീപത്തായിരുന്നു അപകടം. ഉണ്ണികുളം സ്വദേശിയായ സത്യനാണ് മരിച്ചത്. താമരശ്ശേരിയിൽ നിന്നും കൊയിലാണ്ടിയിലേക്ക് വരികയായിരുന്ന വീരമണി ബസ്സാണ് അപകടത്തിൽപ്പെട്ടത്.
റോഡ് മുറിച്ചുകിടക്കാൻ ശ്രമിക്കുമ്പോൾ ബസ് സത്യനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ചികിത്സയ്ക്കിടെ രാത്രി 12 മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു.