കോഴിക്കോട് കടലിൽ വീണ സ്ത്രീയെ ടിആർഡിഎഫ് വളണ്ടിയർമാർ രക്ഷപ്പെടുത്തി
കുണ്ടുപറമ്പ് സ്വദേശിയായ വയോധികയാണ് തിരയിൽപ്പെട്ടത്.

കോഴിക്കോട്: കോഴിക്കോട് കടലിൽ വീണ സ്ത്രീയെ ടിആർഡിഎഫ് വളണ്ടിയർമാർ രക്ഷപ്പെടുത്തി. കുണ്ടുപറമ്പ് സ്വദേശിയായ വയോധികയാണ് തിരയിൽപ്പെട്ടത്. വരക്കൽ ബീച്ചിൽ ബലിയിടാൻ വന്ന സ്ത്രീ കടലിൽ ബലിയിടുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വെള്ളത്തിൽ വീഴുകയായിരുന്നു.
ബീച്ച് ശുചീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുമായി മുന്നോട്ട് പോവുമ്പോൾ ആണ് ടിആർഡിഎഫ് വളണ്ടിയർമാരാണ് ഇക്കാര്യം ശ്രദ്ധിച്ചത്. സ്ത്രീ പിറക് തിരിഞ്ഞ് കടലിലേക്ക് ബലിയിടാൻ നീങ്ങുന്നത് കണ്ടിരുന്ന ടിആർഡിഎഫ് വളണ്ടിയർമാർ അപകടം സാധ്യത മുൻകൂട്ടി കണ്ടു അവിടെ നിൽക്കുകയായിരുന്നു.
സ്ത്രീ വീഴുന്നത് കണ്ട ഉടനെ തന്നെ കടലിൽ ചാടിയിറങ്ങി അവരെ സാഹസികമായി രക്ഷപ്പെടുത്തി. ടിആർഡിഎഫ് സേനാംഗങ്ങളായ റഷീദ് വെള്ളായിക്കോഡിന്റെ നേതൃത്വ ത്തിൽ ദീപ്തി ജോഷി, സിന്ധു വി എം, അബ്ദുറഷീദ് മുക്കം എന്നിവരുടെ കൃത്യമായ ഇടപെടൽ മൂലം വലിയൊരപകടമാണ് ഒഴിവാക്കാനായത്.