വേളൂരില്‍ പണി പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രം ഉദ്ഘാടനം ചെയ്തു
ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഐഎഎസ് ഉദ്ഘാടനം ചെയ്തു.

അത്തോളി :അത്തോളി ഗ്രാമപഞ്ചായത്ത് വേളൂരില്‍ പണി പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് എന്ന വഴിയോര വിശ്രമ കേന്ദ്രം ജില്ലാ കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ഐഎഎസ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ബിന്ദു രാജന്‍ അധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അധ്യക്ഷന്മാരായ എ എം സരിത, ഷീബ രാമചന്ദ്രന്‍, സുനീഷ് നടുവിലയില്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ബിന്ദു മഠത്തില്‍, വാര്‍ഡ് മെമ്പര്‍മാരായ എ എം വേലായുധന്‍, അസി. എഞ്ചിനിയര്‍ കെ ഷാജീവ് ശുചിത്വമിഷന്‍ കോര്‍ഡിനേറ്റര്‍ പി ആഷിദ ,രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ സുനില്‍ കൊളക്കാട്, പി എം ഷാജി, എ പി അബ്ദുല്‍ റഹ് മാന്‍ , കെ.പി. ഷാജി, ഹരിദാസന്‍ കൂമുള്ളി, ടി ഗണേശന്‍, ടി കരുണാകരന്‍, ഷംസുദീന്‍ എന്നിവര്‍ പ്രസംഗിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കെ റിജേഷ് സ്വാഗതവും സെക്രട്ടറി കെ.സുമേഷ് നന്ദിയും പറഞ്ഞു.
ശുചിത്വമിഷന്‍ ഫണ്ട്, ഗ്രാമ പഞ്ചായത്ത് ഫണ്ട്, കേന്ദ്രവിഷ്‌കൃത ഫണ്ട് എന്നിവ ഉപയോഗിച്ചാണ് വിശ്രമ കേന്ദ്രം നിര്‍മ്മിച്ചത്. യാത്രക്കാര്‍ക്ക് വാഹനം പാര്‍ക്ക് ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളാണ് ഇവിടെ ഉള്ളത്. വിശ്രമമുറികള്‍, ശുചിമുറി, മുലയൂട്ടല്‍ മുറി, വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് ലഘു ഭക്ഷണ ശാലയും ഇതോടനുബന്ധിച്ച് ഏര്‍പ്പെടുത്തിട്ടുണ്ട്.