ഇനിയൊരു ജന്മമുണ്ടെങ്കിൽ മാധ്യമ പ്രവർത്തകയാകും; നടി ഷീല
ആർട്ട് ഗ്യാലറിയിൽ ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുക യായിരുന്നു അവർ.

കോഴിക്കോട്: ഇനിയൊരു ജന്മമുണ്ടെങ്കിൽ മാധ്യമ പ്രവർത്തകയാകുമെന്നും എന്തും എവിടെയും ചോദിക്കാൻ കഴിയുമല്ലോയെന്നും നടി ഷീല പറഞ്ഞു. ആർട്ട് ഗ്യാലറിയിൽ ഷീല വരച്ച ചിത്രങ്ങളുടെ പ്രദർശനത്തിന്റെ ഭാഗമായി വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.
40 വർഷം മുമ്പ് വരച്ച ചിത്രങ്ങൾ വരെ കൈയിലുണ്ട്. പ്രദർശനത്തിൽ നിന്ന് ലഭിക്കുന്ന തുക അർബുദരോഗികൾക്ക് നൽകുമെന്നും ഷീല പറഞ്ഞു. 130ലേറെ ചിത്രങ്ങൾ ഉൾപ്പെടുത്തിയ സ്റ്റാർ ആർട്സ് സർപ്രൈസ് ചിത്രപ്രദർശനം വ്യാഴാഴ്‌ച രാവിലെ പത്തിനാണ് തുടങ്ങുക.
ടൗൺ ഹാളിൽ പകൽ പതിനൊന്നരയ്ക്ക് “ഷീലയും കഥയും കഥാപാത്രങ്ങളും’ വിഷയത്തിൽ വി കെ സുരേഷ് ബാബു പ്രഭാഷണം നടത്തും. വൈകിട്ട് ആറിന് ഗസൽ സന്ധ്യയും നടക്കും. കോമു സൺസിന്റെ നേതൃത്വത്തിലാണ് പ്രദർശനം. ഷീല, മകൻ വിഷ്ണു ജോർജ്, ആസിഫ് അലി കോമു, ബേബി മാത്യു സോമതീരം, സുധീഷ്, സജ്ന മുഹമ്മദ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.